യുവതിയുടെ ഫെയ്സ്ബുക് സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി…

ബെംഗളൂരു ∙ യുവതിയെ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ടയാൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്തതായി പരാതി. ഭർത്താവ് മഞ്ജുനാഥിന്റെ മനോജ് എന്ന സുഹൃത്താണ് മാറത്തഹള്ളിയിലെ വിജനമായ യൂക്കാലിത്തോട്ടത്തിൽ എത്തിച്ചു തന്നെ മാനഭംഗപ്പെടുത്തിയതെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. മൂന്നു മാസം മുൻപ് ഉപേക്ഷിച്ചുപോയ ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യുവതി. ഇതിനിടെയാണ് സഹായം വാഗ്ദാനം ചെയ്തു മനോജ് എത്തിയതെന്നും യുവതി പറയുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

കഴിഞ്ഞ ദിവസം യുവതിയെ വിളിച്ച മനോജ് ഭർത്താവിനെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാമെന്നു പറഞ്ഞ് കാടുബീസനഹള്ളിയിൽ എത്തിച്ചു. ഇവിടത്തെ യൂക്കാലിത്തോട്ടത്തിനുള്ളിലേക്കു യുവതിയെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്. വീട്ടിലെത്തിയ യുവതി കുടുംബാംഗങ്ങളെ വിവരമറിയിച്ചതോടെ അവർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിനും സംഭവത്തിൽ പങ്കുണ്ടെന്ന് യുവതി ആരോപിച്ചതോടെയാണ് പൊലീസ് ഇരുവർക്കുമായി തിരച്ചിൽ തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts