ഞായറാഴ്ചകള്‍ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നത് 8 മണിക്ക് മാത്രം;വ്യക്തമായ അറിയിപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു.

ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനുകളിലെ ഞായറാഴ്ചകളിലെ സമയമാറ്റം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 11 വരെയാണ് മെട്രോ സർവീസെങ്കിലും ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെയായി സർവീസ് ചുരുക്കിയിട്ടുണ്ട്. എന്നാൽ മെട്രോ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും പ്രദർശിപ്പിച്ചിട്ടില്ല.

ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ അഞ്ച് മുതൽ 11വരെയാണ് മെട്രോ സർവീസ് എന്നാണ് അറിയിപ്പ് ബോർഡുകളിലുള്ളത്. പരീക്ഷകളടക്കം വിവിധ ആവശ്യങ്ങൾക്ക് ഞായറാഴ്ചകളിൽ മറ്റു നഗരങ്ങളിൽ നിന്നെത്തുന്നവരാണ് ഇത് കാരണം വലയുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും മറ്റും മെട്രോ ട്രെയിനിൽ കയറാനെത്തുന്നവർ സ്റ്റേഷനിലെത്തിയാൽ മാത്രമാണ് സർവീസ് എട്ടിന് ശേഷമാണെന്ന് അറിയുന്നത്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

പുലർച്ചെ മജസ്റ്റിക്ക് ബസ് ടെർമിനലിലും സിറ്റി റെയിൽവേ സ്റ്റേഷനിലും എത്തി മെട്രോയെ ആശ്രയിക്കുന്നവരും പകരം മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബിഎംടിസി ഫീഡർ സർവീസുകളും ഞായറാഴ്ചകളിൽ എട്ടിന് ശേഷം മാത്രമാണ് ആരംഭിക്കുക.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

ട്രെയിനുകളുടെ സാങ്കേതിക പരിശോധനയ്ക്ക് മതിയായ സമയം ലഭിക്കാത്തതിനാലാണ് ഞായറാഴ്ചകളിലെ സർവീസ് വെട്ടിച്ചുരുക്കിയതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. കൂടുതൽ കോച്ചുകൾ എത്തുന്നതോടെ ഞായറാഴ്ചകളിലും നേരത്തെ തന്നെ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts