ഗണേശോൽസവം:ആയിരം സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍ടിസി;കേരള ആര്‍ടിസി സ്പെഷ്യലുകള്‍ പ്രഖ്യാപിച്ചു.

ബെംഗളൂരു ∙ ഗണേശോൽസവ അവധിക്കു ബെംഗളൂരുവിൽനിന്ന് ആയിരത്തിലേറെ സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. വെള്ളിയാഴ്ച മുതൽ അവധി ആയതിനാൽ നാട്ടിലേക്കു തിരിക്കുന്ന ബെംഗളൂരു മലയാളികൾക്കായി കേരള ആർടിസിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. 24ന് എറണാകുളം (1), തൃശൂർ (1), കോഴിക്കോട് (3), കണ്ണൂർ (1), പയ്യന്നൂർ (1) എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷലുകളാണ് ഇന്നലെവരെ അനുവദിച്ചത്. തിരക്കനുസരിച്ച് ഇന്നു കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കുമെന്നു കേരള ആർടിസി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു കെഎസ്ആർടിസി കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ). ഈ മാസം 25നാണ് കർണാടകയിൽ ഗണേശോൽസവം. എങ്കിലും മറുനാട്ടിലേക്കുള്ള തിരക്കു നാളെ തുടങ്ങും. ബെംഗളൂരുവിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കുള്ള തിരക്കു പരിഗണിച്ചു കർണാടക ആർടിസി നാളെ മുതൽ 26 വരെ ആയിരത്തോളം സ്പെഷൽ സർവീസുകളാണു പ്രഖ്യാപിച്ചത്.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന, ഗോവ തുടങ്ങി അയൽസംസ്ഥാനങ്ങൾക്കു പുറമെ കർണാടകയിലെ ധർമസ്തല, കൂക്കെസുബ്രമണ്യ, ശിവമൊഗ്ഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ദാവനഗെരെ, ഹുബ്ബള്ളി, ധാർവാ‍ഡ്, ബെളഗാവി, വിജയാപുര, ഗോകർണ, സിർസി, കാർവാർ, രായ്ച്ചൂർ, കലബുറഗി, ബെള്ളാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, പാവഗഡ, ഹൊസദുർഗ എന്നിവിടങ്ങളിലേക്കും സ്പെഷലുകളുണ്ടാകും. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് 24നു 18 സ്പെഷലുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്.

കോട്ടയം (2), എറണാകുളം (4), തൃശൂർ (3), പാലക്കാട് (2), കോഴിക്കോട് (3), കണ്ണൂർ (3), മൂന്നാർ (1) എന്നിവിടങ്ങളിലേക്കുള്ള സ്പെഷലുകളിലെ ടിക്കറ്റുകളിലേറെയും തീർന്നു. കേരളത്തിലേക്ക് ഇന്നും നാളെയുമായി കർണാടക ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിക്കുമെന്നാണു സൂചന. കനത്ത തിരക്കുള്ള ദിവസമായതിനാൽ സ്വകാര്യ ബസുകളിലേറെയും അമിത നിരക്കിലാണു സർവീസ് നടത്തുന്നത്. 24നു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് 1300 മുതൽ മുതൽ 2750 രൂപ വരെയാണു ടിക്കറ്റ് ചാർജ്.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

1. എറണാകുളം:– ഡീലക്സ്, വൈകിട്ട് 6.00, 829 രൂപ: ഒൻപത്

2. തൃശൂർ:– ഡീലക്സ്, രാത്രി 7.15, 752 രൂപ: 23

3. കോഴിക്കോട്:– ഡീലക്സ്, രാത്രി 8.20, 478 രൂപ: 19

4. കോഴിക്കോട്:– ഡീലക്സ്, രാത്രി 9.25, 478 രൂപ: ഒൻപത്

5. കോഴിക്കോട്:– എക്സ്പ്രസ്, രാത്രി 11.35: സീറ്റൊഴിവില്ല

6. കണ്ണൂർ:– സൂപ്പർഫാസ്റ്റ്, രാത്രി 9.46, 345 രൂപ: 30

7. പയ്യന്നൂർ: എക്സ്പ്രസ്, രാത്രി 10.15, 458 രൂപ: ഒൻപത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts