പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ജംഷഡ്പൂര് എഫ്സി

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി.

മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും പന്ത് വീണ്ടും മുംബൈ വല ലക്ഷ്യമാക്കി കുതിക്കുകയും ചെയ്തു. അത് തടയാൻ ശ്രമിച്ച സഞ്ജു പ്രഥാന് പിഴച്ചപ്പോൾ സെൽഫ് ഗോളിലൂടെ ജാംഷഡ്പൂർ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ജയത്തോടെ 22പോയൻ്റുമായ് ജാംഷഡ്പൂർ എഫ്സി നാലാം സ്ഥാനത്തേക്കുയർന്നു , മുംബൈ ആറാം സ്ഥാനത്ത് തുടരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

നാളത്തെ മത്സരത്തിൽ പൂനൈ സിറ്റി എഫ്സി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts