കശ്മീരില്‍ 9 പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ 9 പൊലിസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ചയാണ് സംഭവം. 24 മണിക്കൂറിനുള്ളിലാണ് ഇത്തരത്തില്‍ 9 തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.

ജമ്മു-കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം, അനന്ത്നാഗ്, അവന്തിപോറ എന്നീ സ്ഥലങ്ങളില്‍ നിയമിതരായിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. നിരവധി പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഭീകരര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നും സൂചനയുണ്ട്.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

കുടുംബാംഗങ്ങളെ സുരക്ഷിതരായി രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചിതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധനകള്‍ നടത്തി തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തീവ്രവാദികള്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് അധികൃതരുടെ അനുമാനം. തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

അതേസമയം, ഗണ്ടെര്‍ബാലില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിച്ചശേഷം വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ ഒരു പൊലീസുകാരന്‍റെ ബന്ധുവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
[masterslider id="10"]

Related posts