‘പൊലീസ് നിരന്തരം പിന്തുടരുന്നു; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

തിരുവനന്തപുരം: പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.

ചിത്രീകരണ സ്ഥലത്ത് ഉൾപ്പെടെ താൻ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി.

സാക്ഷികളെ സ്വാധീനിക്കാൻ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങൾക്ക് പൊലീസ് വാർത്ത ചോർത്തുന്നുവെന്നും സിദിഖിന്റെ പരാതിയിൽ പറയുന്നു.

സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്.

സിവിൽ ഡ്രസ്സിൽ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മാധ്യമങ്ങൾക്ക് പോലീസ് സംഘം വാർത്ത ചോർത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts