പാര്‍വതമ്മ രാജകുമാര്‍ അന്തരിച്ചു.

കന്നട സൂപ്പര്‍ താരമായിരുന്ന രാജ് കുമാറിന്റെ ഭാര്യ പാര്‍വതാമ്മ രാജ്കുമാര്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ  4:40 ന് എം.എസ് രാമയ്യ ആസ്പത്രയിലായിരുന്നു അന്ത്യം.  സ്താനാര്‍ബുദത്തിന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആസ്പത്രയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് മക്കളായ പുനീത് രാജ് കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍, ശിവ രാജ് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ കണ്ണുകള്‍ ദാനം ചെയ്തുവെന്ന് രാഘവേന്ദ്ര രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2006 ല്‍ രാജ് കുമാര്‍ അന്തരിച്ചപ്പോഴുംകണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഭൗതിക ശരീരം സദാശിവ നഗരത്തിലെ വീട്ടിൽ പൊതുപ്രദര്‍ശനത്തിന്…

Read More

ഫാസിസം പൂമുഖത്ത് കയറുന്നത് തടയാന്‍ നിന്നപ്പോള്‍,ഐ സി സ് ബെഡ് റൂമില്‍ എത്തിയത് മലയാളി അറിഞ്ഞില്ല;ഐ സിസ് ന്റെ പ്രധാന റിക്രൂട്ട്മെന്റ് കേന്ദ്രം കേരളമാണ് എന്ന വാര്‍ത്തകള്‍ തെളിവുസഹിതം പുറത്തുവിട്ട്‌ ഇന്ത്യ ടുഡേ.

ഇന്നലെ ഇന്ത്യ ടുഡേ ടി വി പുറത്തുവിട്ട വാര്‍ത്തകള്‍ ഏതൊരു മലയാളിക്കും ആശങ്ക ഉളവാക്കുന്നതാണ്,ഐസിസ് എന്നാ ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് എജെന്റ് ആയ അഫ്ഘാനിസ്ഥാനില്‍ ഉള്ള അബ്ദുല്‍ റഷീദ് റഷീദിന്റെ 35 ഓഡിയോ ഫയലുകള്‍ ചികഞ്ഞു നോക്കിയ ഇന്ത്യ ടുഡേ ടി വി ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്.

Read More

എംഎൽഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഗണേശ് കുമാർ; കോൺഗ്രസിലെത്തിക്കാൻ കരുക്കൾ നീക്കി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; രാജി വയ്ക്കാതെ കൂറുമാറിയാൽ അയോഗ്യനാക്കാൻ ബാലകൃഷ്ണപിള്ളയും; കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിലെ പൊട്ടിത്തെറി ഉപതെരഞ്ഞെടുപ്പിന് സാധ്യതയൊരുക്കുന്നു; അച്ഛനും മകനും പരസ്പരം മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്ബിയിൽ അഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതോടെ തനിക്ക് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് മനസ്സിലാക്കിയ പാർട്ടി എംഎൽഎ കെബി ഗണേശ് കുമാർ കലാപത്തിന് കോപ്പുകൂട്ടൂകയാണ്. മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളയ്ക്കു നൽകിയതിൽ കേരള കോൺഗ്രസ്ബി വൈസ് ചെയർമാനും പത്തനാപുരം എംഎൽഎയും മകനുമായ കെ.ബി. ഗണേശ് കുമാറിന് കടുത്ത എതിർപ്പുള്ളതായിട്ടാണ് സൂചന. ഇതോടെ പാർട്ടി പിളരുമെന്നാണ് റിപ്പോർട്ട്. എൽഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ…

Read More

നഗരത്തിൽ ബീഫ് ഫെസ്റ്റിവൽ; രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് അക്രമിച്ചു;എസ് എഫ് ഐ പ്രവർത്തകന് മർദ്ദനമേറ്റു.

ബെംഗളൂരു : നഗരത്തിലെ സമാധാനാന്തരീക്ഷത്തിന് എതിരെ ഒരു വിഭാഗം നടത്തിയ ബീഫ് ഫസ്റ്റിവൽ അക്രമണത്തിൽ അവസാനിച്ചു. സംഘർഷ സാദ്ധ്യത ഉണ്ട് എന്നു മനസ്സിലാക്കി എസ് എഫ് ഐ പ്രവർത്തകൾ നഗരത്തിൽ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവൽ പോലിസ് തടഞ്ഞു. സംഘപരിവാർ, ഗോ രക്ഷാ പ്രവർത്തകർ ബീഫ് ഫെസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.രണ്ട് വിഭാഗവും കൂട്ടം ചെർന്നത് സംഘർഷത്തിനിടയാക്കി. സംഘപരിവാർ, ഇടതു പക്ഷ സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിൽ നടന്ന എപ്പിസോടുകൾക്ക് ശേഷമാണ് എസ് എഫ് ഐ, ഡി…

Read More

ആവേശകരമായ മത്സരത്തിനോടുവില്‍ പത്താം ഐപിഎല്‍ മുംബൈ നേടി.

ഹൈദരാബാദ്: കന്നി ഫൈനലിസ്റ്റുകളായ പൂന സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി. മുംബൈ ഉയര്‍ത്തിയ 130 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ പൂനയ്ക്ക് 128 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്(51) പൊരുതിയെങ്കിലും ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞില്ല. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. അവസാന…

Read More

വാർത്തകൾ വായിക്കുന്നത് പി.സി.ഇടിക്കുള! ബെംഗളൂരു പോലീസിന്റെ ടി.വി.ചാനൽ വരുന്നു; ഇത്തരം ഒരു സംരംഭം രാജ്യത്ത് ആദ്യം.

ബെംഗളൂരു: സിറ്റി പോലീസിന്റെ സ്വന്തം ടി വി ചാനൽ ഉടൻ സംപ്രേഷണം തുടങ്ങും. ബെംഗളുരു പോലീസ് വാർത്താ ചാനൽ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപെ ബെംഗളൂരു സിറ്റി പോലീസിന്റെ ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലുടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിസ പി ടി വി എന്ന പേരിലുള്ള ചാനൽ ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തകളായി സംപ്രേഷണം ചെയ്യും. ബോധവൽക്കരണത്തിനോടൊപ്പം ജനങ്ങൾക്ക് പലവിധ അറിയിപ്പുകൾ നൽകാനും ചാനൽ ഉപകരിക്കും. ഇന്ത്യയിൽ ആദ്യമായാണ് പോലീസിന് പ്രത്യേകമായി വാർത്താ ചാനൽ തുടങ്ങുന്നത്.ചാനലിന്റെ…

Read More

മോഹൻലാലിന്റെ മകന്റെയും പ്രിയദർശന്റെ മകളുടെയു കൂടെയുള്ള സെൽഫി കണ്ട് സദാചാരം”പൊട്ടിയൊഴുകി”പീപ്പിൾ ടിവി.

സദാചാര പോലീസുകാർക്കെതിരെയുള്ള കേരള ഇടതു പക്ഷത്തിന്റെ ചെറുത്ത് നിൽപ്പ് വളരെ പ്രശസ്തമാണല്ലോ. കോഴിക്കോട്ടെ ഡൗൺടൗൺ ഹോട്ടൽ യുവമോർച്ചക്കാർ അടിച്ച് തകർക്കുകയും ഫാസിസ്റ്റുകളുടെ സദാചാര പോലീസിംഗിനെതിരെ നടന്ന ആഗോളപ്രശസ്ത “ചുംബന സമരവും” അതിനേ തുടർന്ന് നേതൃനിരയിലേക്കുയർന്നു വന്ന രണ്ട് ഭാര്യ ഭർത്താക്കൻമാരായ “സഖാക്ക” ളു ടെ സമര ചരിത്ര കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടേണ്ടത് ആണെന്ന് ഏതൊരു ചരിത്രകാരനും ഉറപ്പുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ചില ” ഒറ്റപ്പെട്ട “സംഭവങ്ങൾ മാറ്റി നിർത്തിയാൽ ആണിനും പെണ്ണിനും കൂടെ ഇരിക്കാനും ഭക്ഷണം കഴിക്കാനും സെൽഫിയെടുക്കാനുമുള്ള അവകാശത്തിന് വേണ്ടി എന്നും…

Read More

കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്യും;കടകമ്പള്ളിയെ തള്ളി മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍  ഉദ്ഘാടനം നടത്തുവാനാണ്  സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തീയതില്‍…

Read More

വാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്.

മോസ്കോ: വാനാക്രൈ റാന്‍സംവെയര്‍ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ആദ്യ പതിപ്പുകളുടെ കില്ലര്‍ സ്വിച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാം പതിപ്പ്. ആദ്യ പതിപ്പുകളുടേത് പോലെ കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് കരുതപ്പെടുന്നു. ഇത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടും. ഇന്നലെ പാലക്കാട് ഡിആര്‍എം ഓഫീസിലെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത് രണ്ടാം പതിപ്പായിരുന്നു. ഇതിനു പിന്നാലെ വന്‍ വെല്ലുവിളിയുമായി ഷാഡോ ബ്രേക്കേഴ്‌സ് എന്ന ഹാക്കിങ് സംഘം രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സുരക്ഷാ ഏജന്‍സി എന്‍എസ്എയില്‍ നിന്ന് പ്രോഗ്രാമുകള്‍ ചോര്‍ത്തി വാനാക്രൈയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട സംഘമാണിത്. സ്മാര്‍ട്‌ഫോണ്‍,…

Read More

രാസവസ്തുക്കളിടാത്ത ജൈവ മാമ്പഴം ഒരു മൗസ് ക്ലിക് അകലത്തിൽ;ഓൺലൈൻ മാമ്പഴ വിതരണം ഹിറ്റ്.

ബെംഗളൂരു: കർണാടക സംസ്ഥാന മാമ്പഴ വിതരണ വികസന കോർപ്പറേഷൻ കഴിഞ്ഞ ആഴ്ച തുടങ്ങിയ ഓൺലൈൻ മാമ്പഴ വിൽപനക്ക്‌ മികച്ച പ്രതികരണം. വിവിധ ഇനങ്ങളിലായി പത്തു തരം മാമ്പഴമാണ് വിൽപനക്കുള്ളത് കുറഞ്ഞത് ആറു കിലോ ബുക്കു ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം മാമ്പഴം വീട്ടിലെത്തും.കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച രാസവസ്തുക്കൾ ഉപയോഗിക്കാതെ പഴുപ്പിച്ച മാമ്പഴം നൽകുന്നത് ഹോപ് കോംസിലെ വിലക്കാണ്. ലാൽബാഗിന് പുറമെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഇപ്രാവശ്യം മാമ്പഴ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. മാമ്പഴ തോട്ടത്തിലേക്കുള്ള ടൂർ യാത്രക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാമ്പഴം ഓൺലൈൻ ആയി…

Read More
Click Here to Follow Us