നഗരത്തിൽ ബീഫ് ഫെസ്റ്റിവൽ; രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് അക്രമിച്ചു;എസ് എഫ് ഐ പ്രവർത്തകന് മർദ്ദനമേറ്റു.

ബെംഗളൂരു : നഗരത്തിലെ സമാധാനാന്തരീക്ഷത്തിന് എതിരെ ഒരു വിഭാഗം നടത്തിയ ബീഫ് ഫസ്റ്റിവൽ അക്രമണത്തിൽ അവസാനിച്ചു.

സംഘർഷ സാദ്ധ്യത ഉണ്ട് എന്നു മനസ്സിലാക്കി എസ് എഫ് ഐ പ്രവർത്തകൾ നഗരത്തിൽ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവൽ പോലിസ് തടഞ്ഞു. സംഘപരിവാർ, ഗോ രക്ഷാ പ്രവർത്തകർ ബീഫ് ഫെസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.രണ്ട് വിഭാഗവും കൂട്ടം ചെർന്നത് സംഘർഷത്തിനിടയാക്കി. സംഘപരിവാർ, ഇടതു പക്ഷ സംഘടനാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിൽ നടന്ന എപ്പിസോടുകൾക്ക് ശേഷമാണ് എസ് എഫ് ഐ, ഡി വൈ എഫ് വൈ തുടങ്ങിയ ഇടതു സംഘടനകൾ ബെംഗളൂരിലെ ടൗൺ ഹാളിന് മുൻപിൽ  ബീഫ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചത്.” ബീഫ് ജനതാ പാർട്ടി ” എന്ന ഫേസ്ബുക്ക്  പേജിലൂടെയാണ് പരിപാടി അനൗൺസ് ചെയ്തത്. റംസാൻ നോമ്പുള്ളതുകൊണ്ട് വൈകുന്നേരം  4:30 ന് തുടങ്ങി 6 :30 ,7 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരുന്നത്.

അതേസമയം ഗോസംരക്ഷണ സേനയും മറ്റും ഗോപൂജയും പ്രഖ്യാപിച്ചു. ഉച്ചയോടെ തന്നെ പോലീസും അർദ്ധസൈനിക വിഭാഗവും ടൗൺ ഹാൾ പരിസരത്ത് നിലയുറപ്പിച്ചു.നാലു മണിയോടെ സംഘപരിവാർ പ്രവർത്തകർ പ്രദേശത്തേക്ക് വന്നു കൊണ്ടിരുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി ഒരു വിഭാഗം സമീപ പ്രദേശങ്ങളിലായി കൂട്ടം കൂടി നിന്നു.

അപ്പോഴാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു കൊണ്ട് എസ് എഫ് ഐ, ഡിവൈഎഫ് ഐ പ്രവർത്തകർ അതുവഴി വന്നത് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുക്കുകയും വളരെ ബുദ്ധ മുട്ടിയാണെങ്കിലും പോലീസ് ഇരു വിഭാഗത്തേയും അറസ്റ്റ് ചെയ്തു നീക്കി.

എസ് എഫ് ഐ പ്രവർത്തകർ പലരും തങ്ങൾക്ക് മർദ്ദനമേറ്റതായി പരാതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us