കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്യും;കടകമ്പള്ളിയെ തള്ളി മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍  ഉദ്ഘാടനം നടത്തുവാനാണ്  സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തീയതില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'

മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കില്ലെന്ന് ആദ്യമേ വ്യക്തമായിരുന്നു അതിനിടയില്‍ ആണ് മുപ്പതിന് മെട്രോ ഉത്ഘാടനം ചെയ്യും എന്ന കടകമ്പള്ളി സുരേന്ദ്രന്റെ പ്രസ്താവന വരുന്നത്.

ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഉദ്ഘാടന തിയതി കേന്ദ്രനഗരവികസന മന്ത്രാലയത്തേയും കെഎംആര്‍എല്ലിനേയും അറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us