ഐടി ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ? ഉടൻ തന്നെ ഐടെക്കുമായി ബന്ധപ്പെടുക; കൂട്ട പിരിച്ചുവിടൽ വിഷയം സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് പ്രശ്ന പരിഹാരം തേടാൻ ഐടി അനുബന്ധ വ്യവസായങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മ.

ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ പ്രശ്നത്തിന് പരിഹാരം തേടി ഐടി, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ കർണാടക സർക്കാറിനെ സമീപിക്കുന്നു. തൊഴിൽ സംരക്ഷിക്കപ്പെടാൻ ഐടി, അനുബന്ധ മേഖലകൾക്ക് പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരെ വരും ദിവസങ്ങളിൽ കാണുമെന്ന്  ബെംഗളൂരുവിലെ ഐ ടി, അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഐ ടെക് അറിയിച്ചു. ഇതു വരെ തൊഴിൽ നഷ്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമസഹായം നൽകാനും ഐ ടെക് ലക്ഷ്യമിടുന്നു. നിലവിലെ തൊഴിൽ നിയമങ്ങൾ…

Read More

പാക്കിസ്ഥാന് തിരിച്ചടി: കുൽഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു.

ഹേഗ്: കുൽഭൂഷന്‍ ജാധവിന്‍റെ വധശിക്ഷ അന്തരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജഡ്‍ജി റോണി എബ്രാഹാമിന്‍റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്‍താവം നടത്തിയത്. വിധി പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്കിസ്ഥാന്‍റെ വാദം കോടതി തള്ളിക്കളഞ്ഞു. വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെത്തിയത്. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍…

Read More

കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ. ദവെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ആർ എസ് എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയെ ദവെ പരിസ്ഥിതി ഇടപടെലുകളിലൂടെയാണ് ശ്രദ്ധേയനായത്. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം. കഴിഞ്ഞ ദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി…

Read More

മറ്റുള്ളവർ കാത്തുകെട്ടിക്കിടക്കുമ്പോൾ കർണാടക ആർ ടി സി ടോൾ ബൂത്തുകളിലൂടെ ചീറിപ്പായും; പ്രീമിയം സർവ്വീസുകളിൽ ‘കുടിവെള്ളവും പത്രവും നൽകും, ഇവയാണ് കർണാടക ആർടിസിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ.

ബെംഗളൂരു :ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കൂടുതൽ നേരമുള്ള കാത്തു കെട്ടിക്കിടക്കൽ ഒഴിവാക്കാൻ കർണാടക ആർടിസി ബസുകളിൽ ഫാസ്ടാഗ് സംവിധാനം.എസി ബസുകളിൽ കഴിഞ്ഞ നാലു മാസമായി നിലച്ച കുപ്പിവെള്ള വിതരണം പുനസ്ഥാപിക്കുന്നതോടൊപ്പം രാവിലെ യാത്ര തുടങ്ങുന്ന ബസുകളിൽ സൗജന്യമായി ഇംഗ്ലീഷ് പത്രവും ലഭ്യമാക്കും. യാത്രക്കാർക്ക് ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന റയിൽവേ മോഡൽ കൗണ്ടറുകൾ പ്രധാന ബസ്റ്റാന്റുകളിൽ സ്ഥാപിക്കും.കേരള മടക്കമുള്ള പ്രധാന റൂട്ടുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ് പുതിയ മൂല്യവർദ്ധിത സേവനങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. രാവിലെ 5 മണി മുതൽ 11…

Read More

വെള്ളിയാഴ്ച സ്പെഷൽ സർവ്വീസുകളിൽ 5 ബസുകളുടെ റിസർവേഷൻ ആരംഭിച്ചു; രണ്ടെണ്ണത്തിന്റെ നാളെ തുടങ്ങും

ബെംഗളൂരു :നാളെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള  രണ്ട് ഡീലക്സ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേരള ആർടിസി ആരംഭിച്ചു. രാത്രി 8.30 നും 9:30 നും മൈസൂരു മാനന്തവാടി കുട്ട വഴിയാണ് ബസുകൾ സർവ്വീസ് നടത്തുക.ഇതോടെ കേരള ആർ ടി സി നാളെ കേരളത്തിലേക്കു നടത്തുന്ന ഏഴു സ്പെഷൽ ബസുകളിൽ അഞ്ചെണ്ണത്തിൽ ബുക്കിംഗ് സൗകര്യം ലഭ്യമായിട്ടുണ്ട്. കണ്ണുർ എക്സ്പ്രസ്സ്, ബത്തേരി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ബസിലേക്കുള്ള ബുക്കിങ് നാളെ രാവിലെ മാത്രമേ ആരംഭിക്കുകയുള്ളൂ. തൃശൂർ (1), എറണാകുളം (1), കോഴിക്കോട് (2), പയ്യന്നൂർ (1),…

Read More

ആ”ശങ്ക”തീർക്കാൻ അടുത്തുള്ള ഹോട്ടലിൽ കയറിക്കോളൂ; സൗജന്യ ശുചിമുറി സൗകര്യമൊരുക്കി നഗരത്തിലെ ഹോട്ടലുകൾ.

ബെംഗളൂരു: പൊതുശുചിമുറി ഇല്ലാത്ത സ്ഥലങ്ങൾ മൂത്രശങ്ക തീർക്കാൻ ഇടം തേടി അലയേണ്ട. സമീപത്തുള്ള ഹോട്ടലുകളുടെ ശുചിമുറി സൗജന്യമായി ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു.സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചി മുറികൾ സൗജന്യമായി ആവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ സ്വമേധയാ സന്നദ്ധതയറിയിച്ചു വന്നിരിക്കുന്നത് കർണാടക റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ആണ്.പബ്ബുകളിലേയും ബാറുകളിലേയും ശുചി മുറികളും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം. പൊതു ശുചിമുറികളുടെ അഭാവം മൂലം എത്രയോ പേർ കഷ്ടപ്പെടുന്നുണ്ടെന്നും ഇവർക്കെല്ലാം ആശ്രയം ഹോട്ടലുകൾ ആണെന്നും അസോസിയേഷൻ പ്രസിഡന്റ് പി സി റാവു പറഞ്ഞു. ഒരു പതിറ്റാണ്ടു മുൻപേ തന്നെ ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നെങ്കിലും…

Read More

ബാഹുബലിയെയും രണ്ടാമൂഴത്തെയും വെല്ലാന്‍ വരുന്നു ദുര്യോധനന്റെ മഹാഭാരതം കന്നടയില്‍;”കുരുക്ഷേത്ര” യില്‍ ദുര്യോധനന്‍ ആകുന്നതു ദര്‍ശന്‍.

ബെന്ഗളൂരു : ബാഹുബലിയുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കര്‍ണാടകയിലും മഹാ ഭാരതം സിനിമയാകുന്നു,ദുര്യോധനനെ കേന്ദ്ര കഥാ പത്രമാക്കി “കുരുക്ഷേത്ര” എന്നാ പേരില്‍ ആയിരിക്കും ചിത്രം പുറത്തുവരിക.സാന്ടല്‍ വൂഡിലെ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ ആയ നാഗന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് എം എല്‍ എ മുനിരത്ന ആണ്,മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ ലാല്‍ ചിത്രമായ വില്ലന്‍ ന്റെയും നിര്‍മാതാവ് ഇദ്ദേഹമാണ്.ജെ കെ ഭരവിയാണ് തിരക്കഥ എഴുതുന്നത്‌.ബാഹുബലിയെ പോലെ തന്നെ ബിഗ്‌ ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മാതാവ് എന്‍ മുനിരത്ന അറിയിച്ചു. നായക…

Read More

നോട്ടു നിരോധനം എന്തിനായിരുന്നു ?

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുംബൈയിലും ഡൽഹയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ നിയമസഭയിലെ ബിജെപി തേരോട്ടവുമാണ് ഇതിന് കാരണം. നോട്ട് നിരോധനത്തിനും സർജിക്കൽ സ്‌ട്രൈക്കിനും ശേഷം മിക്ക തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു നേട്ടം. ഒഡീഷയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേട്ടം ഉയർത്തി ബിജെപിയും മോദിയുടെ വിജയമായി നോട്ട് നിരോധനത്തെ പ്രകീർത്തിച്ചു. ശക്തനായ ഭരണാധികാരിയുടെ വിജയമായി ഇതിനെ വ്യാഖ്യാനിച്ചു. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റലീന ജോർജീവ…

Read More

ഈ വെള്ളിയാഴ്ചയും ഏഴ് സ്പെഷൽ സർവ്വീസുകൾ;എല്ലാം മൈസൂരു വഴി;തൃശൂർ, എറണാകുളം ബസുകളുടെ ബുക്കിംഗ് തുടങ്ങി; തിരക്ക് കൂടിയാൽ ഇനിയും ബസുകൾ അനുവദിക്കും.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ചത്തെ പോലെ ഈ ആഴ്ചയും 7 സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.തൃശൂർ, എറണാകുളം, കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. എല്ലാ ബസുകളും മൈസൂരു വഴിയാണ് തൃശൂർ എറണാകുളം സർവ്വീസുകളുടെ റിസർവേഷൻ ഇന്നലെ തന്നെ ആരംഭിച്ചു. ബാക്കി സർവീസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും. കോഴിക്കോട്ടേക്ക് എക്സപ്രെസിന് പകരം ഇത്തവണ സൂപ്പർ ഫാസ്റ്റ് ബസുകളായിരിക്കും സർവീസ് നടത്തുക.

Read More

പിഴയടച്ചില്ലെങ്കിൽ ഇനി ട്രാഫിക് പോലീസ് വീട്ടിൽ വരും.

ബെംഗളൂരു : ട്രാഫിക് നിയമലംഘനം നടത്തി പിഴയടക്കാതെ മുങ്ങി നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പോലീസ് വീട്ടിൽ വരും. നോപാർക്കിംഗ്,സിഗ്നൽ  ലംഘനം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹന ഉടമകളുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയോ സംഭവം നടന്ന സ്ഥലത്തു വച്ച് പിഴ ഈടാക്കുകയോ ആണ് ഇപ്പോൾ ട്രാഫിക് പോലീസ് ചെയ്തു വരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചിട്ടും നല്ലൊരു ശതമാനം ആളുകളും പിഴ അടക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വീടുകളിലെത്തി പിഴ പിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രാഫിക് പോലീസ് മേധാവി വ്യക്തമാക്കി. പിഴയടക്കാത്ത ഇരുപതിനായിരത്തിലേറെ കേസുകളുണ്ട് അതിൽ…

Read More
Click Here to Follow Us