ബെംഗളൂരു : ട്രാഫിക് നിയമലംഘനം നടത്തി പിഴയടക്കാതെ മുങ്ങി നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പോലീസ് വീട്ടിൽ വരും.
നോപാർക്കിംഗ്,സിഗ്നൽ ലംഘനം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹന ഉടമകളുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയോ സംഭവം നടന്ന സ്ഥലത്തു വച്ച് പിഴ ഈടാക്കുകയോ ആണ് ഇപ്പോൾ ട്രാഫിക് പോലീസ് ചെയ്തു വരുന്നത്.
എന്നാൽ നോട്ടീസ് ലഭിച്ചിട്ടും നല്ലൊരു ശതമാനം ആളുകളും പിഴ അടക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വീടുകളിലെത്തി പിഴ പിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രാഫിക് പോലീസ് മേധാവി വ്യക്തമാക്കി.
പിഴയടക്കാത്ത ഇരുപതിനായിരത്തിലേറെ കേസുകളുണ്ട് അതിൽ തന്നെ നൂറിലധികം നിയമ ലംഘനങ്ങൾ നടത്തിയ വാഹനങ്ങളുമുണ്ട്. പിഴയടക്കാത്തവരുടെ വീട്ടിലെത്തി പിഴ പിരിക്കുന്നതോടൊപ്പം അവരെ ബോധവൽക്കരിക്കുകയും ചെയ്യും.പല തവണ മുന്നറിയിപ്പ് നൽകിയിട്ടും പിഴ നൽകാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
അതിനിടയിൽ വാഹനനിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടിയാണ് ബെംഗളൂരു ട്രാഫിക് പോലീസ് എടുത്തു കൊണ്ടിരിക്കുന്നത്.ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെ 22869 ഇരുചക്രവാഹനങ്ങളും 20248 വലിയ വാഹനങ്ങളും നോ പാർക്കിംഗ് സോണിൽ നിന്ന് പിടിച്ചെടുക്കുകയും പിഴ ചുമത്തി വിട്ടയക്കുകയും ചെയ്തു. പിഴയിനത്തിൽ കോടികളുടെ വരുമാനവും ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.