കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ. ദവെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ആർ എസ് എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയെ ദവെ പരിസ്ഥിതി ഇടപടെലുകളിലൂടെയാണ് ശ്രദ്ധേയനായത്. മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം. 1956 ജൂലൈ 6 ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകുന്നേരവും വിവിധ കാര്യങ്ങളിൽ ദവെയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ മരണം വ്യക്തിപരമായ നഷടമാണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. കർമ്മസന്നദ്ധനായ രാജ്യസേവകനായിരുന്നു അദ്ദേഹമെന്നും മികച്ച പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുമെന്നും പ്രധാനമന്ത്രി ഓർക്കുന്നു. കഴിഞ്ഞ വർഷമാണ് മോദി മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയോടെ പരിസ്ഥിതി മന്ത്രിയായി ദവെ ചുമതലയേറ്റത്.

2009ലായിരുന്നു രാജ്യസഭാ അംഗമായത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ആർഎസ്എസ് താൽപ്പര്യ പ്രകാരമാണ് ദവെയ്ക്ക് നൽകിയത്. ഇതിനിടെയിൽ രോഗബാധിതനായി. കുറുച്ചു നാളായി ചികിൽസയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts