വെള്ളിയാഴ്ച സ്പെഷൽ സർവ്വീസുകളിൽ 5 ബസുകളുടെ റിസർവേഷൻ ആരംഭിച്ചു; രണ്ടെണ്ണത്തിന്റെ നാളെ തുടങ്ങും

ബെംഗളൂരു :നാളെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള  രണ്ട് ഡീലക്സ് ബസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേരള ആർടിസി ആരംഭിച്ചു.

രാത്രി 8.30 നും 9:30 നും മൈസൂരു മാനന്തവാടി കുട്ട വഴിയാണ് ബസുകൾ സർവ്വീസ് നടത്തുക.ഇതോടെ കേരള ആർ ടി സി നാളെ കേരളത്തിലേക്കു നടത്തുന്ന ഏഴു സ്പെഷൽ ബസുകളിൽ അഞ്ചെണ്ണത്തിൽ ബുക്കിംഗ് സൗകര്യം ലഭ്യമായിട്ടുണ്ട്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

കണ്ണുർ എക്സ്പ്രസ്സ്, ബത്തേരി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ബസിലേക്കുള്ള ബുക്കിങ് നാളെ രാവിലെ മാത്രമേ ആരംഭിക്കുകയുള്ളൂ. തൃശൂർ (1), എറണാകുളം (1), കോഴിക്കോട് (2), പയ്യന്നൂർ (1), കണ്ണൂർ (1), ബത്തേരി (1) എന്നിങ്ങനെ ഏഴ് സ്പെഷൽ സർവ്വീസുകളാണ് നാളെ കേരള ആർ ടി സി നടത്തുന്നത്.

വാരാന്ത്യ തിരക്കുകൾക്ക് ആശ്വാസമായി വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും ഞായറാഴ്ചകളിൽ ബെംഗളൂരുവിലേക്കുമാണ് സ്പെഷൽ സർവീസുകൾ പ്രഖ്യപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts