ബാഹുബലിയെയും രണ്ടാമൂഴത്തെയും വെല്ലാന്‍ വരുന്നു ദുര്യോധനന്റെ മഹാഭാരതം കന്നടയില്‍;”കുരുക്ഷേത്ര” യില്‍ ദുര്യോധനന്‍ ആകുന്നതു ദര്‍ശന്‍.

ബെന്ഗളൂരു : ബാഹുബലിയുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കര്‍ണാടകയിലും മഹാ ഭാരതം സിനിമയാകുന്നു,ദുര്യോധനനെ കേന്ദ്ര കഥാ പത്രമാക്കി “കുരുക്ഷേത്ര” എന്നാ പേരില്‍ ആയിരിക്കും ചിത്രം പുറത്തുവരിക.സാന്ടല്‍ വൂഡിലെ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ ആയ നാഗന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് എം എല്‍ എ മുനിരത്ന ആണ്,മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ ലാല്‍ ചിത്രമായ വില്ലന്‍ ന്റെയും നിര്‍മാതാവ് ഇദ്ദേഹമാണ്.ജെ കെ ഭരവിയാണ് തിരക്കഥ എഴുതുന്നത്‌.ബാഹുബലിയെ പോലെ തന്നെ ബിഗ്‌ ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മാതാവ് എന്‍ മുനിരത്ന അറിയിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

നായക കഥാപാത്രമായി സൂപ്പര്‍ താരം ദര്‍ശനെ ആണ് പരിഗണിക്കുന്നത്,മുന്‍പ് ഇറങ്ങിയ ചരിത്ര സിനിമയായ സന്കൊള്ളി രായന്ന യില്‍ ദര്‍ശന്‍ നല്ല പ്രകടനം ആണ് കാഴ്ചവച്ചത്.ഭീഷ്മരായി റിബല്‍ സ്റ്റാര്‍ അമ്ബരീഷിനെയും യുധിഷ്ടിരനായി ക്രേസി സ്റ്റാര്‍ രവിച്ചന്ദ്രനെയും പരിഗണിക്കുന്നുണ്ട്.മറ്റു ഭാഷകളിലെ താരങ്ങളെയും പരിഗണിക്കുന്നുണ്ട്.ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.ജൂലൈ യില്‍ ചിത്രീകരണം ആരംഭിക്കും.

ഹൈദരാബാദ് രാമോജി ഫിലിം സിറ്റി ആയിരിക്കും പ്രധാന ലോകെഷന്‍,ബാഹുബലിക്ക് നിര്‍മിച്ച പോലുള്ള വലിയ കോട്ടയും മറ്റും പ്രധാന ആകര്‍ഷണങ്ങള്‍ ആയിരിക്കും.ചരിത്ര-പുരാണ സിനിമകള്‍ കൂടുതല്‍ ഇറങ്ങിയിട്ടില്ലാത്ത കന്നഡ സിനിമ ലോകത്തിനു “കുരുക്ഷേത്ര” ഒരു മുതല്‍ കൂട്ട് ആയിമാമാറും എന്ന് കരുതപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts