വാർത്തകൾ വായിക്കുന്നത് പി.സി.ഇടിക്കുള! ബെംഗളൂരു പോലീസിന്റെ ടി.വി.ചാനൽ വരുന്നു; ഇത്തരം ഒരു സംരംഭം രാജ്യത്ത് ആദ്യം.

ബെംഗളൂരു: സിറ്റി പോലീസിന്റെ സ്വന്തം ടി വി ചാനൽ ഉടൻ സംപ്രേഷണം തുടങ്ങും. ബെംഗളുരു പോലീസ് വാർത്താ ചാനൽ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപെ ബെംഗളൂരു സിറ്റി പോലീസിന്റെ ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലുടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിസ പി ടി വി എന്ന പേരിലുള്ള ചാനൽ ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തകളായി സംപ്രേഷണം ചെയ്യും. ബോധവൽക്കരണത്തിനോടൊപ്പം ജനങ്ങൾക്ക് പലവിധ അറിയിപ്പുകൾ നൽകാനും ചാനൽ ഉപകരിക്കും.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ഇന്ത്യയിൽ ആദ്യമായാണ് പോലീസിന് പ്രത്യേകമായി വാർത്താ ചാനൽ തുടങ്ങുന്നത്.ചാനലിന്റെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും ഉത്ഘാടനം സംബസിച്ച് ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts