പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

ന്യുഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തികനില തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു. അതുകൂടാതെ
ബി.ജെ.പിക്കെതിരായ പുതിയ പാര്‍ട്ടി ജൂണ്‍ 24ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരിക്കും തന്‍റെതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക-കാര്‍ഷിക മേഖല ആകെ തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം, ഗോഹത്യ നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടുവെന്നും തൊഗാഡിയ പറഞ്ഞു.

കഴിഞ്ഞ മാസം പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്‌.പി നേതൃ സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവമാണ് വി.എച്ച്‌.പിയുടെ പുതിയ അധ്യക്ഷന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts