രാഷ്ട്രീയക്കാര്‍ നാടകം തുടരുന്നു;കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

മൈസൂരു :രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള നാടകങ്ങള്‍ അരങ്ങേറിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്,അത് ഭരണം പിടിക്കാനുള്ള തത്രപ്പാട് ആയിരുന്നു.നാടകാന്ത്യം ഒരു വിഭാഗം ഇപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ ആണ്,അതുതനെ എത്രകാലം എന്ന് അറിയില്ല.ഇടയ്ക്കിടയ്ക്ക് ഈ നേതാക്കള്‍ കര്‍ഷകരുടെ പേര് വിളിച്ചു പറയാറുണ്ടെങ്കിലും,കൃഷികാരന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പ് അവര്‍ അറിയുന്നില്ല എന്ന് മാത്രമല്ല ,അവര്‍ക്ക് അത് കേള്‍ക്കാനും താല്പര്യമില്ല.
കടക്കെണിയെ തുടർന്നു സംസ്ഥാനത്ത് കർഷക ആത്മഹത്യ തുടരുന്നു. പെരിയപട്ടണ സ്വദേശി സോമശേഖറി(42)നെയാണ് വീടിനുള്ളിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിറക്കാൻ വേണ്ടി ഇയാൾ 10 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര വിളവെടുപ്പ് ഉണ്ടാകാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാനായില്ലെന്നു ഭാര്യ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നു മൈസൂരു കെആർ നഗറിൽ കഴിഞ്ഞ ദിവസം കാലെഗൗഡ (55) എന്ന കർഷകൻ ജീവനൊടുക്കിയിരുന്നു.
ഭരിക്കുന്നവരും ഭരിച്ചവരും ഭരിക്കാന്‍ തയ്യാറെടുക്കുന്നവരും ഇതിനു മറുപടി പറയാന്‍ നിര്‍ബന്ധിതരാണ്‌.

 

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts