രജനിയുടെ കാല ഇവിടെ വേണ്ട..

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് മാപ്പു പറയാതെ കാലാ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കാവേരി നദീജല ബോർഡ് രൂപീകരണ വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായി രജനീകാന്ത് പ്രസ്‌താവനയിറക്കിയത് കന്നഡ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ചേംബർ പ്രസിഡന്റ് സാ രാ ഗോവിന്ദു പറഞ്ഞു. സംഘടനയിൽ അംഗങ്ങളായ വിതരണക്കാരോടും തിയറ്റർ ഉടമകളോടും ചിത്രം പ്രദർശിപ്പിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. നടൻ എന്ന നിലയിൽ രജനീകാന്തിനോട് സൗഹൃദം തുടരുമെങ്കിലും കർണാടകയ്ക്കെതിരായ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല.

  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ

കാലായുടെ സിനിമ പ്രദർശനം തടയുമെന്ന് കന്നഡ ചലാവലി വാട്ടാൽ പക്ഷ നേതാവ് വാട്ടാൽ നാഗരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാവേരി വിഷയത്തിൽ കന്നഡിഗരെ അപമാനിച്ചെന്നാരോപിച്ച് നടൻ സത്യരാജിനെതിരെയും കഴിഞ്ഞ വർഷം കന്നഡസംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് സത്യരാജ് മാപ്പു പറഞ്ഞതോടെയാണ് ബാഹുബലി രണ്ട് കർണാടകയിൽ പ്രദർശിപ്പിച്ചത്. ജൂൺ ഏഴിനാണ് കാലാ രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts

Click Here to Follow Us