രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതി‌ക്ക് നേരെ വെടിയുതിർത്ത് പൊലീസ് 

ബെം​ഗളൂരു: ചൊവ്വാഴ്ച പുലർച്ചെ വീർഭദ്ര നഗറിൽ പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് നേരെ സിറ്റി പോലീസ് വെടിയുതിർത്തു. ഭവാനി നഗറിൽ ബിൽഡർ രാജു ദൊഡ്ഡബൊമ്മനവർ വധക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ശാസ്ത്രി നഗർ സ്വദേശി വിശാൽസിംഗ് ചൗഹാൻ എന്ന പ്രതി ശിവാജി നഗറിൽ ഒരാളെ തട്ടിക്കൊണ്ട് പോകാൻ വരികയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

വീർഭദ്ര നഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പോലീസ് സംഘം ചൗഹാനെ തടഞ്ഞുവെങ്കിലും പോലീസ് കോൺസ്റ്റബിൾ യാസിൻ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ക്രൈം) നാരായൺ ബരാമാനി ചൗഹാന്റെ കാലിൽ വെടിയുതിർക്കുകയും പിടികൂടുകയും ചെയ്യുകയായിരുന്നു.

കാലിന് പരിക്കേറ്റ പ്രതിയെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസങ്ങൾക്ക് മുമ്പ് ബിൽഡർ രാജു ദൊഡ്ഡബൊമ്മനവർ വധക്കേസിൽ വിശാൽസിംഗ് ചൗഹാൻ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. നേരത്തെ പ്രതികളിൽ ചിലരെ പിടികൂടി അന്വേഷണം പുരോഗമിക്കുകയാണ്. കുത്തേറ്റ പോലീസ് കോൺസ്റ്റബിൾ യാസിൻ അപകടനില തരണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts