ലിപ് ലോക്ക് ചലഞ്ച്, പെൺകുട്ടികൾ പീഡനത്തിനു ഇരയായതായി പോലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതയാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. കൂടെയുണ്ടായിരുന്ന എട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

പലയിടങ്ങളില്‍വച്ചാണ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പ്രതികളില്‍ 17 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കോളജുകളും ജാഗ്രത പുലര്‍ത്തണം. അച്ചടക്കക്കുറവും പെരുമാറ്റദൂഷ്യവും ഉള്ള ഇത്തരം സംഭവങ്ങളുണ്ടായാല്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

ലിപ് ലോക്ക് ചലഞ്ച് വീഡിയോ വൈറലായതോടെയാണ് പോലീസ് അന്വേഷണത്തിലേക്ക് സംഭവം എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മംഗളൂരു നഗരത്തിലെ പ്രശസ്‌ത കോളജിലെ വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് മത്സരം നടത്തിയത്. ഇതിന്റെ വീഡിയോ ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ്, പോലീസ് അന്വേഷണം ആരംഭിച്ചത്. ശേഷമാണ്, പീഡനം നടന്നതായി സ്ഥിരീകരിച്ചത്. സ്വകാര്യ ഫ്ലാറ്റില്‍വച്ച്‌ കോളജ് യൂണിഫോമില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലിപ് ലോക്ക് ചലൻജിൽ ഏര്‍പ്പെടുന്നതായാണ് ദൃശ്യത്തിലുള്ളത്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ദൃശ്യം വൈറലായതോടെ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സംഭവത്തില്‍, വീഡിയോ തയ്യാറാക്കിയ വിദ്യാര്‍ഥിയെ ജൂലൈ 21 ന് അറസ്റ്റ്‌ ചെയ്‌തിരുന്നു. പിന്നാലെയാണ് പോലീസിന്‍റെ കൂടുതല്‍ നടപടികള്‍. 17 വയസുകാരൻ ഉൾപ്പെടെ 8 പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts