സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 992 കോടി അനുവദിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു.

പുതിയ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിര്‍മിക്കുക. 2022-23 ലെ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3616 ക്ലാസ് മുറികള്‍ 13.90 ലക്ഷം രൂപ വീതം ചെലവിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ 2985 ക്ലാസുകള്‍ 16.40 ലക്ഷം രൂപ ചെലവിലും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പിയു കോളേജുകളില്‍ 1,500 ലധികം ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിനും ഫണ്ട് ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്‌കൂള്‍ വികസന പദ്ധതി, കല്യാണ്‍ കര്‍ണാടക ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ്, സമഗ്ര പരിസ്ഥിതി പദ്ധതി എന്നിവയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാകും സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2022 അവസാനത്തോടെ ക്ലാസ്സ്മുറികളുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts