പുലിയെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു

ബെംഗളൂരു: ബെളഗാവി ഗോൾഫ് കോഴ്‌സുകളിൽ നിന്ന് ഇറങ്ങിയ പുള്ളിപ്പുലികളെ പേടിച്ച് അടച്ചിട്ട സ്‌കൂളുകൾ തുറന്നു. പുലി ഇറങ്ങിയ പ്രദേശത്തെ 2 കിലോ മീറ്റർ ഉള്ളിലുള്ള 22 സ്കൂളുകൾ ആണ് തുറന്നത്. പുലിയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്കൂളുകൾ തുറന്നത്.  ഓഗസ്റ്റ് 4 ആയിരുന്നു ആദ്യം പുലിയെ ഈ പ്രദേശത്തു കണ്ടത്. പിന്നീട് 2 ദിവസത്തിനു ശേഷം പുലി പിന്നെയും പ്രത്യക്ഷ പെടുകയായിരുന്നു. പുലി ഇറങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രദേശവാസികൾ പങ്കുവച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.

Read More

സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 992 കോടി അനുവദിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. പുതിയ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിര്‍മിക്കുക. 2022-23 ലെ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3616 ക്ലാസ് മുറികള്‍ 13.90 ലക്ഷം രൂപ വീതം ചെലവിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ 2985 ക്ലാസുകള്‍ 16.40 ലക്ഷം രൂപ…

Read More
Click Here to Follow Us