കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്‌, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ്…

Read More

ഫെയ്മ കുടുംബ സംഗമം നടത്തി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) കർണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ നടന്ന പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് നിർവഹിച്ചു. ഫേയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറർ അനിൽ കുമാർ, അഡ്‌വൈസർ വി സോമനാഥൻ , കെ എൻ ഇ ട്രസ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ…

Read More

അവശ്യമരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയ്ക്കാൻ ആണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് കമ്പനികളുമായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം വിളിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇതുമായി സംബന്ധിച്ചുള്ള പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച തുടരുമെന്നും കേന്ദ്ര സര്‍ക്കാർ അറിയിച്ചു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കുമുന്നില്‍ വയ്ക്കും.…

Read More

ഉടമകൾക്ക് ഡിജിറ്റൈസ്ഡ് പ്രോപ്പർട്ടി കാർഡ് വിതരണം ആരംഭി‌ച്ച് കർണാടക

ബെംഗളൂരു: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങിയ ഡിജിറ്റൈസ്ഡ്, ജിയോ റഫറൻസ് പ്രോപ്പർട്ടി കാർഡുകൾ ലഭിച്ചുതുടങ്ങി. അർബൻ പ്രോപ്പർട്ടി ഓണർഷിപ്പ് റെക്കോർഡ്സ് (യുപിഒആർ) കാർഡുകൾ എന്ന് വിളിക്കപ്പെടുന്ന അവ ഇതിനകം നാല് വാർഡുകളിൽ വിതരണം ചെയ്തു. മൂന്ന് വാർഡുകളിൽ കൂടി വിതരണം പുരോഗമിക്കുകയാണ്. “ഓരോ മാസവും ഞങ്ങൾ ഒരു ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യും,” സർവേ, സെറ്റിൽമെന്റ്, ലാൻഡ് റെക്കോർഡ്സ് വകുപ്പ് കമ്മീഷണർ മുനിഷ് മൗദ്ഗിൽ പറഞ്ഞു. യുപിഒആർ പ്രോജക്റ്റ് നഗരപ്രദേശങ്ങളിലെ പ്രോപ്പർട്ടി ഉടമസ്ഥതയുടെ സമഗ്രമായ, സർക്കാർ നൽകുന്ന…

Read More

പേര് ദുരുപയോഗം ചെയ്യുന്നു; മാലിന്യ ട്രക്കുകൾ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു: മാലിന്യ ശേഖരണത്തിനും ഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാലിന്യ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, കോംപാക്‌ടറുകൾ എന്നിവയിൽ കരാറുകാർ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വിലക്ക് ഏർപ്പെടുത്തി. മാലിന്യ വാഹനങ്ങൾക്ക് പുറമെ, വിവിധ ബിബിഎംപി പദ്ധതികൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളോടും അവ ബിബിഎംപിയുടെ സേവനത്തിലാണെന്ന് ചിത്രീകരിക്കുന്ന നെയിംപ്ലേറ്റുകളോ സ്റ്റിക്കറുകളോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിഎംപിയുടെ പേര് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും മാലിന്യ ട്രക്കുകൾ ഉൾപ്പെടുന്ന തുടർച്ചയായ അപകടങ്ങളും തുടർന്നാണ് തീരുമാനമെടുത്തത് എന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

സ്‌കൂളുകളിൽ 6,600 പുതിയ ക്ലാസ് മുറികൾ നിർമിക്കാൻ 992 കോടി രൂപയാണ് അനുവദിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലുമായി 6,600 പുതിയ ക്ലാസ് മുറികൾ നിർമിക്കുന്നതിന് 992.16 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച അനുവദിച്ചു. സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂൾ വിദ്യാർഥികൾ സ്‌കൂളുകളിലെ അടിസ്‌ഥാന സൗകര്യങ്ങളുടെ തകർച്ചയെക്കുറിച്ച്‌ ഏറെ നാളായി പരാതിപ്പെടുകയാണ്. 2022-23 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ, മെയ് 16 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ ആശയവിനിമയത്തിൽ വിദ്യാർത്ഥികൾ, അവരുടെ ക്ലാസ് മുറികളിലെ വെള്ളം ചോർച്ചയെക്കുറിച്ചും മോശം സീലിംഗ് വർക്കുകളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികളുടെ ആവർത്തിച്ചുള്ള ആശങ്കകൾക്ക് ശേഷം, 2022-23 അധ്യയന വർഷത്തേക്ക് 6,601 ക്ലാസ് മുറികൾ…

Read More

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 40 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; 26 വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഗൊല്ലരഹട്ടിയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച  40 വിദ്യാർത്ഥികൾക്ക് അസുഖം ബാധിക്കുകയും 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. “വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഗ്രാമവാസികളിൽ നിന്നും അധ്യാപകരിൽ നിന്നും എനിക്ക് കോളുകൾ ലഭിച്ചു, വിദ്യാർത്ഥികൾ അബോധാവസ്ഥയിൽ വീഴുകയും ഛർദ്ദിക്കുകയും ചെയ്യുന്നതായി പരാതിപ്പെട്ടു. ഞാൻ സ്‌കൂളിൽ എത്തിയപ്പോഴേക്കും ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എല്ലാ വിദ്യാർത്ഥികളും കുഴപ്പമില്ല. ” സ്‌കൂൾ പ്രധാനാധ്യാപകൻ ദൊഡ്ഡപ്പ എംസി പറഞ്ഞു.

Read More

ഫാംഹൗസിന്റെ മറവിൽ വേശ്യാലയം നടത്തി ബി.ജെ.പി നേതാവ്; റെയ്ഡിൽ പൂർണനഗ്നരും അർധനഗ്നരുമായ കുട്ടികളെയടക്കം കണ്ടെത്തി

ഷില്ലോങ്: മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിൽ ഫാംഹൗസിന്റെ മറവിൽ നടന്ന വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആറു കുട്ടികളെ രക്ഷിച്ചു. സംഭവത്തോടനുബന്ധിച്ച് സ്ഥലത്തുനിന്ന് 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ മുറികളിൽ പൂർണനഗ്നരായും അർധനഗ്നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത് പ്രമുഖ വാർത്ത മാധ്യമമാണ് ആണ് വാർത്ത പുറത്തുവിട്ടത്. ബെർനാഡിന്റെ ഉടമസ്ഥതയിലുള്ള റിംപു ബഗാൻ എന്ന പേരിലുള്ള ഫാംഹൗസിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് മേഘാലയ പൊലീസ് റെയ്ഡ് നടത്തിയത്. 30 ചെറിയ മുറികളാണ്…

Read More

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭർത്താവ് നിർബന്ധിച്ചു; ദുരിത ജീവിതകഥ തുറന്ന് പറഞ്ഞ് നടി

മുംബൈ:  ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു. 2003 ലായിരുന്നു താരത്തിന്റെ വിവാഹം.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു…

Read More

ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്നും പറഞ്ഞ കോടതി അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ജനന സർട്ടിഫിക്കറ്റിലടക്കം ഹരജിക്കാരൻ ആവശ്യപ്പെട്ട തരത്തിൽ തിരുത്തൽ വരുത്താൻ ഉത്തരവിടുകയും ചെയ്തു.…

Read More
Click Here to Follow Us