അവശ്യമരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയ്ക്കാൻ ആണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് കമ്പനികളുമായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം വിളിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇതുമായി സംബന്ധിച്ചുള്ള പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും.

അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മരുന്ന് കമ്പനികളുമായി ഇനിയും ചര്‍ച്ച തുടരുമെന്നും കേന്ദ്ര സര്‍ക്കാർ അറിയിച്ചു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കുമുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനംവരെ വിലകുറയുമെന്നാണ് കരുതുന്നത്. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.

ജീവിതശൈലി രോഗങ്ങൾക്കും അർബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകൾക്കും നിലവിലുള്ള 12 ശതമാനം ജി.എസ്.ടി കുറച്ചാല്‍ തന്നെ മരുന്നുവിലയില്‍ നല്ല കുറവുണ്ടാകും. കൂടാതെ അവശ്യ മരുന്നുകളുടെ വില നിലവാര പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനും നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts