ഭർത്താവിനെ കറുത്തവനെന്ന് വിളിച്ച് അപമാനിച്ചു;വിവാഹ മോചനം അനുവദിച്ച് കോടതി

ബെംഗളൂരു: ഭർത്താവിനെ കറുത്ത തൊലിയുള്ളവനെന്ന് അപമാനിക്കുന്ന ഭാര്യയുടെ നിലപാട് ക്രൂരതയായി കണക്കാക്കി ഇരുവരുടെയും വിവാഹം റദ്ദാക്കി വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി. വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബ കോടതിയുടെ വിധി ഭർത്താവ് നൽകിയ അപ്പീൽ അംഗീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ലഭ്യമായ രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ ‘കറുത്ത തൊലിയുള്ളവൻ’ എന്ന് വിളിച്ച് ഭാര്യ എപ്പോഴും ഭർത്താവിനെ അപമാനിക്കുകയായിരുന്നു. കാരണമില്ലെങ്കിലും ഭർത്താവിനൊപ്പം നിൽക്കാതെ ഭാര്യ സ്വന്തം നാട്ടിലേക്ക് പോകുന്നു. എന്നാൽ, ഇക്കാര്യം മറച്ചുവെക്കാൻ ഭർത്താവിനെതിരെ അവിഹിത ബന്ധമുണ്ടെന്ന് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ഇത്…

Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം; ഹൈക്കോടതി കേസ് റദ്ദാക്കി

ബെംഗളൂരു: ബീദറില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കലബുറഗിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിൻറെ പേരില്‍ റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കേസിൻറെ പേരില്‍ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത പോലീസിൻറെ നടപടി ഏറെ വിവാദമായിരുന്നു. 2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉര്‍ദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികള്‍ പൗരത്വ…

Read More

ഭർത്താവിനെതിരെ യുവതി നൽകിയ പരാതി കോടതി സ്റ്റേ ചെയ്തു 

ബെംഗളൂരു: ബലത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭർത്താവിന് എതിരെയായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തി. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു.  അതേസമയം തനിക്കും കുടുംബത്തിനും എതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് യുവാവും കോടതിയെ സമീച്ചു. ബെംഗളൂരുവിലെ മോട്ടോർബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും.…

Read More

വധു യഥാർത്ഥ പ്രായം മറച്ചുവച്ചു, വിവാഹം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന്…

Read More

എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം

ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ  ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…

Read More

വിവാഹിതരായ പെൺമക്കളെ ഒഴിവാക്കുന്നത് വിവേചനം ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ നിന്നും വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് വിവേചനവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്ന് കര്‍ണാടക ഹൈക്കോടതി. പ്രിയങ്ക പാട്ടീല്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 25 വയസ് വരെ ആണ്‍മക്കള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ചെയ്യാനാകാത്തവര്‍ക്കുമൊക്കെ മുന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുമ്പോള്‍ 25 വയസിനു മുന്‍പ് വിവാഹിതരാകുന്ന പെണ്‍മക്കള്‍ക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു. 25 വയസിന് താഴെയുള്ള, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം…

Read More

കെജിഎഫ് ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നീക്കം ചെയ്തില്ല , നേതാക്കൾക്ക് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധി മൂന്ന് നേതാക്കൾക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ കോൺഗ്രസിൻറെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചത്. എൻആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ്…

Read More

പ്രണയ ബന്ധത്തിന് ശേഷം അതേ വ്യക്തിയെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു : ഒരു വ്യക്തിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി. കാമുകനെതിരെ യുവതി നല്‍കിയ വഞ്ചന പരാതിയില്‍ എഫ്‌ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപനം നടത്തിയത്. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക്ക് ലംഘിച്ചതെന്നും അത്തരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന്…

Read More

ഈദ്ഗാ മൈതാനത്ത് ഗണേശോത്സവം; കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു

ബെംഗളൂരു: ഈദ്ഗാ മൈതാനിയിൽ ഗണപതി വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകി ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്‌ഡിഎംസി) കമ്മീഷണർ ആരംഭിച്ച നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ചൊവ്വാഴ്ച വിസമ്മതിച്ചു. ഹരജിക്കാരനായ അഞ്ജുമാൻ-ഇ-ഇസ്‌ലാം ഹർജി സമർപ്പിച്ചതിനെത്തുടർന്ന് രാത്രി വൈകി നടന്ന വിചാരണയിലാണ് ജസ്റ്റിസ് അശോക് എസ് കിനാഗി ഉത്തരവ് പുറപ്പെടുവിച്ചത്. ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാന ഭൂമി എച്ച്‌ഡിഎംസിയുടേതാണെന്നും നിരവധി വ്യവഹാരങ്ങൾ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും (1992) സുപ്രീം കോടതിയും (2010) വിഷയം തീർപ്പാക്കിയതോടെ ഭൂമി സംബന്ധിച്ച സിവിൽ തർക്കം അന്തിമഘട്ടത്തിലെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.…

Read More

അതിജീവിത നല്‍കിയ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയ പശ്ചാത്തലത്തിലാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി…

Read More
Click Here to Follow Us