അതിജീവിത നല്‍കിയ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്.

വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയ പശ്ചാത്തലത്തിലാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവ് വഴിയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയായിരുന്നു. ഇത് നിയമപരമല്ലെന്ന് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts