ഭർത്താവിനെതിരെ യുവതി നൽകിയ പരാതി കോടതി സ്റ്റേ ചെയ്തു 

ബെംഗളൂരു: ബലത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഒരുദിവസം മാത്രം ഒരുമിച്ചു കഴിഞ്ഞ ഭർത്താവിന് എതിരെയായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തി. നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം തനിക്കും കുടുംബത്തിനും എതിരെ യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് യുവാവും കോടതിയെ സമീച്ചു. ബെംഗളൂരുവിലെ മോട്ടോർബൈക്ക് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. വിവാഹത്തിനു മുൻപ് 4 വർഷത്തോളം ഒരുമിച്ചുണ്ടായിരുന്നു. 2023 ജനുവരി 27നായിരുന്നു വിവാഹം. വിവാഹദിനത്തിൽ തന്നെ ഭാര്യയുടെ ജന്മദിനവും ആഘോഷിച്ചു. ഇതിനിടയിലാണ് ഭാര്യയുടെ മുൻബന്ധം ഭർത്താവ് അറിഞ്ഞത്. വാട്സാപ്പിലൂടെ ഭാര്യ മുൻകാമുകനുമായി സംസാരിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമായി. ജനുവരി 29ന് യുവതി ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

പിന്നീട് ഒരുമാസത്തോളം ഇരുവരും സംസാരിച്ചിട്ടില്ല. തുടർന്ന് ഭർത്താവിനെതിരെ പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവതി പരാതി നൽകി. വിവാഹം നടന്ന ദിവസം എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്ന് യുവതി പറയുന്നു. വിവാഹം റജിസ്റ്റർ ചെയ്തത് ഓർക്കുന്നില്ലെങ്കിലും യുവതി പരാതിയിൽ പറയുന്നുണ്ട്. തന്റെ മുൻബന്ധത്തെ കുറിച്ച് അറിഞ്ഞ പരാതിക്കാരൻ പീഡിപ്പിച്ചതായും യുവതി പറയുന്നു. വിവാഹം കഴിഞ്ഞെങ്കിലും സാഹചര്യവശാൽ പിന്നീടുണ്ടായ ലൈംഗിക ബന്ധം ആരോപിച്ചു. 

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

പരാതിക്കാരി യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹത്തിനു മുൻപ് രണ്ടുവർഷത്തോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചു ദിവസം ഒരുമിച്ചു ജീവിച്ചതിനു ശേഷം ബലത്സംഗകുറ്റം ആരോപിക്കുകയാണ്. ഇതിൽ ഹർജിക്കാരൻ മാത്രമല്ല, ഹർജിക്കാരന്റെ കുടുംബവും കുറ്റകൃത്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്” – കോടതി വ്യക്തമാക്കി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts