കെജിഎഫ് ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നീക്കം ചെയ്തില്ല , നേതാക്കൾക്ക് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധി മൂന്ന് നേതാക്കൾക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ കോൺഗ്രസിൻറെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചത്. എൻആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നേതാക്കൾക്ക് നോട്ടീസ് അയച്ചത്. ഹൈക്കോടതി നവംബർ എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് മനപ്പൂർവം അനുസരിക്കാതിരിക്കുകയാണെന്ന് എംആർടി മ്യൂസിക് ആരോപിച്ചു. ചിത്രത്തിലെ ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംആർടി മ്യൂസിക് പകർപ്പവകാശ നിയമപ്രകാരം കേസ് ഫയൽ ചെയ്തു.

തുടർന്നതിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താത്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബെംഗളൂരുവിലെ വാണിജ്യ കോടതി നിർദ്ദേശം നൽകി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

പകർപ്പവകാശം ലംഘിച്ച് ഉപയോഗിച്ച ഗാനങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യണം എന്ന് അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നീക്കം നിർദ്ദേശം പാലിച്ചിട്ടില്ലെന്നും വീഡിയോ ട്വിറ്റർ ആളുകളിൽ നിന്ന് കാണിച്ചിട്ടില്ലെന്നും കാണിച്ചാണ് എംആർടി മ്യൂസിക് ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts