ഉന്നത വിദ്യാഭ്യാസം നേടാൻ പറയുന്നതോ ജോലിയ്ക്ക് പോവാൻ ആവശ്യപ്പെടുന്നതോ ക്രൂരതയല്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യയോട് ഉന്നതവിദ്യാഭ്യാസം നേടാനോ ജോലി തേടാനോ ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. യുഎസിൽ താമസിച്ചു വരുന്ന കർണാടക സ്വദേശികളായ ദമ്പതിമാരാണ് ഹർജിക്കാർ. കുടുംബം പോറ്റാനും മാസച്ചിലവുകൾ നടത്താനും വേണ്ടി ഉപരിപഠനം നടത്താനും ജോലി തേടാനും ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായി ഹർജിക്കാരിയായ ഭാര്യ ആരോപിച്ചു. എന്നാൽ കൂടുതൽ അറിവ് നേടാനും ജോലി തേടാനും ഭാര്യയ്ക്ക് നിർദ്ദേശം നൽകുന്നത് ക്രൂരതയായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹത്തിന് മുൻപ് ഭർത്താവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായും തന്നോടൊപ്പം യുഎസിലേക്ക് വരാമെന്നും ജോലി കണ്ടെത്താമെന്നും…

Read More

കർണാടക ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കർണാടക ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാർ ചൊവ്വാഴ്ച ബെംഗളൂരുവിൽ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ നിയമനത്തോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ അംഗബലം 62 എന്ന അംഗീകൃത ശക്തിക്കെതിരെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ പ്രവർത്തനശേഷി 49 ആയി. അഞ്ച് ജഡ്ജിമാർ: 1) ജസ്റ്റിസ് അനിൽ ബി കാട്ടി: ബെലഗാവിയിൽ നിയമ ബിരുദം പൂർത്തിയാക്കി, 1986-ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. സിവിൽ ജഡ്ജി, സ്മോൾ കോസ് ജഡ്ജി, ജില്ലാ ജഡ്ജി, പ്രിൻസിപ്പൽ സിറ്റി…

Read More

ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്‍റെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്നും പറഞ്ഞ കോടതി അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ലെന്നും വ്യക്തമാക്കി. തുടർന്ന് ജനന സർട്ടിഫിക്കറ്റിലടക്കം ഹരജിക്കാരൻ ആവശ്യപ്പെട്ട തരത്തിൽ തിരുത്തൽ വരുത്താൻ ഉത്തരവിടുകയും ചെയ്തു.…

Read More

ഭാര്യയെ എടിഎം ആയി കാണുന്നത് പീഡനം ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യ ആണെന്ന് യാതൊരു വൈകാരിക ബന്ധവും ഇല്ലാതെ ഭാര്യയെ പണം കിട്ടുന്നത് ഒരു യന്ത്രം മാത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കർണാടക ഹൈക്കോടതി. യുവതിയുടെ വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ ബെഞ്ചിന്റെ വിധി. വിവാഹ മോചനം നിരസിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കൽ നിന്ന് നിരന്തരം പണം വാങ്ങുന്ന ഭർത്താവ് യാതൊരുവിധ പ്രതിബദ്ധതയും തന്നോട് കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകിയത്. ബിസിനസ്സ് നടത്താൻ എന്നു പറഞ്ഞ് ഭർത്താവ്…

Read More

അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം 21.86 ലക്ഷം രൂപയായി ഉയർത്തി  കർണാടക ഹൈക്കോടതി

ബെംഗളൂരു : ഏഴു വയസുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കർണാടക ഹൈക്കോടതി 21.86 ലക്ഷമായി വർധിപ്പിച്ചു. അപകടസമയത്ത് പെൺകുട്ടിയ്ക്ക്  ഏഴ് വയസ്  ആയിരുന്നു.  പ്രായപൂർത്തിയാകാത്തതിനാൽ, അവൾ സമ്പാദിക്കാനുള്ള പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ വിലയിരുത്തിയാണ് ഉണ്ടാവുക  കേസ്  പരിഗണിക്കുന്നതിനിടയിൽ കോടതി ചൂണ്ടിക്കാട്ടി. വൈകല്യം 100% ആയി നിജപ്പെടുത്തുന്നത്…

Read More

ഷഓമിക്ക് ഫെമയുടെ സഹായം തേടാം ; ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഷവോമിയുടെ 5551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയ കേസിൽ കമ്പനിയ്ക്ക് ഫെമ അധികൃതരെ സമീപിക്കാമെന്ന് കർണാടക ഹൈക്കോടതി നിർദേശം. 60 ദിവസത്തിനകം ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. സാങ്കേതിക വിദ്യ റോയൽറ്റി വകയിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള മൂന്ന് കമ്പനികൾക്ക് ചട്ടം ലംഘിച്ച് ഷാവോമി  വൻ തുക കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.

Read More

ജാതി അധിക്ഷേപം നടത്തിയത് പൊതു സ്ഥലത്ത് അല്ല, കേസ് എടുക്കാൻ ആവില്ല ; ഹൈക്കോടതി

ബെംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച്‌ ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ മോഹന്‍ എന്നയാള്‍ക്കു നേരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. കെട്ടിട ഉടമയായ ജയകുമാര്‍ ആര്‍ നായര്‍ക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം.…

Read More

ആരാധനാലയങ്ങൾ, പബ്ബുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി പാടില്ല: ഹൈക്കോടതി

ബെംഗളൂരു : ആരാധനാലയങ്ങൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ എല്ലായിടത്തും രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം കർശനമായി നടപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഉച്ചഭാഷിണി, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയുടെ ദുരുപയോഗം തടയാൻ നടപടിയെടുക്കാനും നടപടി സ്വീകരിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.  “ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, കൂടാതെ ഉച്ചഭാഷിണികൾ, പബ്ലിക് അഡ്രസ്…

Read More

മലാലിയിലെ പള്ളി സംബന്ധിച്ച വാദം ഹൈക്കോടതി മാറ്റിവച്ചു

ബെംഗളൂരു : മംഗളൂരിലെ മലാലിയിലെ പള്ളിയില്‍ ക്ഷേത്രസമാനമായ വാസ്തുവിദ്യ കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നത് കര്‍ണാടക ഹൈകോടതിയും പ്രാദേശിക കോടതിയും മാറ്റിവച്ചു. രണ്ട് കോടതികളും വരുന്ന ബുധനാഴ്ച വാദം കേള്‍ക്കാന്‍ നിശ്ചയിച്ചു എന്നാണ് ഇരു കക്ഷികളുടെയും അഭിഭാഷകര്‍ അറിയിച്ചിരുന്നത്. മംഗളൂരിനടുത്ത് തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ മലാലിയിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി പള്ളിയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിച്ച കേസ് സംബന്ധിച്ച്‌ വിധി പറയരുതെന്ന് ജൂണ്‍ 15 ന് ഹൈക്കോടതി മംഗളൂരിലെ കോടതിയോട് നിര്‍ദേശിച്ചിരുന്നു. മസ്ജിദ് നവീകരണത്തിനിടെ ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യ കണ്ടെത്തിയെന്ന് ടിഎ…

Read More

വ്യാജ ആരോപണങ്ങൾ മാനസിക പീഡനമാണ് ; ഹൈക്കോടതി 

ബെംഗളൂരു : സ്ത്രീയ്ക്ക് അനുകൂല വിധി മാത്രമല്ല, പുരുഷന് അനുകൂലമായ വിധിയും കോടതി പുറപ്പെടുവിപ്പിക്കും. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോപിച്ചാല്‍ അതും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കര്‍ണാടക ഹൈക്കോടതി. അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് വേര്‍പിരിയാന്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തന്റെ വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ടുള്ള ധാര്‍വാഡ് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പിച്ച ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.…

Read More
Click Here to Follow Us