ഉന്നത വിദ്യാഭ്യാസം നേടാൻ പറയുന്നതോ ജോലിയ്ക്ക് പോവാൻ ആവശ്യപ്പെടുന്നതോ ക്രൂരതയല്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാര്യയോട് ഉന്നതവിദ്യാഭ്യാസം നേടാനോ ജോലി തേടാനോ ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.

യുഎസിൽ താമസിച്ചു വരുന്ന കർണാടക സ്വദേശികളായ ദമ്പതിമാരാണ് ഹർജിക്കാർ. കുടുംബം പോറ്റാനും മാസച്ചിലവുകൾ നടത്താനും വേണ്ടി ഉപരിപഠനം നടത്താനും ജോലി തേടാനും ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തുന്നതായി ഹർജിക്കാരിയായ ഭാര്യ ആരോപിച്ചു. എന്നാൽ കൂടുതൽ അറിവ് നേടാനും ജോലി തേടാനും ഭാര്യയ്ക്ക് നിർദ്ദേശം നൽകുന്നത് ക്രൂരതയായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

വിവാഹത്തിന് മുൻപ് ഭർത്താവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായും തന്നോടൊപ്പം യുഎസിലേക്ക് വരാമെന്നും ജോലി കണ്ടെത്താമെന്നും ഭാര്യ സമ്മതിച്ചിരുന്നതായി ഭർത്താവ് കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇരു കക്ഷികളും യുഎസിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അതിനായി ജോലിയും പഠനവും തുടരുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി . വിദേശത്ത് സ്ഥിരതാമസമാക്കുക എന്ന കാര്യത്തിന് ഭർത്താവ് അമിത പ്രാധാന്യം നൽകിയെങ്കിലും, അത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts