മലാലിയിലെ പള്ളി സംബന്ധിച്ച വാദം ഹൈക്കോടതി മാറ്റിവച്ചു

ബെംഗളൂരു : മംഗളൂരിലെ മലാലിയിലെ പള്ളിയില്‍ ക്ഷേത്രസമാനമായ വാസ്തുവിദ്യ കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നത് കര്‍ണാടക ഹൈകോടതിയും പ്രാദേശിക കോടതിയും മാറ്റിവച്ചു.

രണ്ട് കോടതികളും വരുന്ന ബുധനാഴ്ച വാദം കേള്‍ക്കാന്‍ നിശ്ചയിച്ചു എന്നാണ് ഇരു കക്ഷികളുടെയും അഭിഭാഷകര്‍ അറിയിച്ചിരുന്നത്.

മംഗളൂരിനടുത്ത് തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ മലാലിയിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി പള്ളിയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിച്ച കേസ് സംബന്ധിച്ച്‌ വിധി പറയരുതെന്ന് ജൂണ്‍ 15 ന് ഹൈക്കോടതി മംഗളൂരിലെ കോടതിയോട് നിര്‍ദേശിച്ചിരുന്നു. മസ്ജിദ് നവീകരണത്തിനിടെ ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യ കണ്ടെത്തിയെന്ന് ടിഎ ധനഞ്ജയയും ബിഎ മനോജ് കുമാറും നല്‍കിയ ഹര്‍ജിയാണ് മംഗളൂരിലെ മൂന്നാം അഡീഷനല്‍ സിവില്‍ കോടതി പരിഗണിക്കുന്നത്.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ഇന്നലെ , ഹിന്ദു സംഘടനയെ പ്രതിനിധീകരിച്ച്‌ അഭിഭാഷകര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ സമര്‍പിക്കാന്‍ സമയം തേടി, അത് ഹൈക്കോടതി അംഗീകരിക്കുകയും വാദം കേള്‍ക്കുകയും ചെയ്തു. മുസ്ലീം പള്ളിയില്‍ സര്‍വേ നടത്തണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം ചോദ്യം ചെയ്ത വിഷയത്തില്‍ കോടതിക്ക് വിധിയുണ്ടോ എന്ന വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

ധനഞ്ജയയ്ക്കും കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് റെഡ്ഡി കോടതി നിയോഗിച്ച കമീഷണറുടെ സര്‍വേയും അതിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട് നല്‍കണമെന്നും വാദിച്ചു. ഇത്തരമൊരു കേസിന്റെ കാര്യം തീരുമാനിക്കാന്‍ കീഴ് കോടതിയെ അനുവദിക്കരുത്, കീഴ് കോടതിയിലെ കേസ് അറ്റകുറ്റപ്പണിയുടെ പേരില്‍ തള്ളുകയാണെങ്കില്‍, പള്ളിക്കുള്ളിലെ കെട്ടിടങ്ങള്‍ നീക്കം ചെയ്യാനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ജസ്റ്റിസ് സചിന്‍ ശങ്കര്‍ മഗദത്തിന്റെ സിംഗിള്‍ ബെഞ്ച് മസ്ജിദ് അധികൃതര്‍ക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും കേസിന്റെ പരിപാലനക്ഷമത സംബന്ധിച്ച്‌ കീഴ് കോടതി വിധി പറയരുതെന്ന് നിര്‍ദേശിക്കുകയും വാദം കേള്‍ക്കുന്നത് ജൂണ്‍ 17 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മംഗളൂരിലെ പ്രാദേശിക കോടതിയും പള്ളിയുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. വിവാദമാക്കുന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്യരുതെന്ന് കീഴ്‌കോടതി മസ്ജിദ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts