പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം; ഹൈക്കോടതി കേസ് റദ്ദാക്കി

ബെംഗളൂരു: ബീദറില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി.

കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി.

കലബുറഗിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിൻറെ പേരില്‍ റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കേസിൻറെ പേരില്‍ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത പോലീസിൻറെ നടപടി ഏറെ വിവാദമായിരുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉര്‍ദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് നാടകത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ കേസെടുത്ത കര്‍ണാടക പോലീസ് കുട്ടികളെ ചോദ്യം ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts