വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്.

ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം .

  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.

തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച വാഹനം വിജയപുര ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us