കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്‌, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം.

കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

കാർ ലോറിയിൽ ഇടിച്ചതാകാമെന്നും വാഹനം നിർത്താതെ പോയതാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts