ഹുബ്ബള്ളിയിലെ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം 

ബെംഗളൂരു: ഹുബ്ബള്ളി തരിഹാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പാർക്ക് മെഴുകുതിരി ഫാക്ടറിയുടെ ഷെഡിൻ തീപിടിച്ച് ആറ് സ്ത്രീകൾ അടക്കം എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.

ഷെഡിൽ പെട്ടെന്ന് തീ പടർന്ന് നിമിഷങ്ങൾക്കകം പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് സംഭവ സ്ഥലത്ത് നിന്ന് 8 പേരെ രക്ഷിച്ച് കിംസ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

വിജയലക്ഷ്മി, ചന്നവ്വ , നന്നിമ, പ്രേമ, മല്ലിക്, മാലേപ്പ, ഗൗരവ്വ എന്നിവരും പേര് തിരിച്ചറിയാത്ത ഒരാളുമാണ് അപകടത്തിൽ പെട്ടത്.

എം.എൽ.എ അരവിന്ദ് ബെല്ലാഡ്, കമ്മീഷണർ ലഭു റാം, ഡി.സി.പി സാഹിൽ ബഗ്ല തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us