മലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ

ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി.

തമിഴ്നാട് സ്വദേശി പ്രേമിനെയാണ് ചന്ദ്രലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയുധങ്ങളുമായി ബേക്കറിയുടെ സമീപം എത്തിയ പ്രേം നിർത്തിയിട്ട മൂന്നു ഓട്ടോറിക്ഷകൾ തകർത്ത ശേഷമാണ് ബേക്കറിയിലേക്ക് കയറിയത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ഷോപ്പിലെ ഗ്ലാസ് ഷെൽഫ് അടിച്ചു തകർത്ത ഇയാളെ തടയാൻ ശ്രമിച്ച ജീവനക്കാരെ പ്രേം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ബേക്കറിയിൽ ഉണ്ടായതായി കട ഉടമ പറഞ്ഞു. കണ്ണൂർ സ്വദേശി വിജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ബേക്കറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts