ബെംഗളുരു; കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതായി ആരോഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം .
ഇവിടെ രോഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു.
സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ അണുനശീകരണവും , കോളേജ് തലത്തിലുള്ളവർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരും , അതിന് താഴെയുള്ളവർ രക്ഷിതാക്കളുടെ സമ്മത പത്രം വാങ്ങിയിരിക്കണമെന്നും കർശനമായി ഉത്തരവിൽ പറയുന്നു. കോവിഡ് മാർഗനിർദേശങ്ങൾ നിലനിർത്തിയാകും സ്കൂൾ – കോളേജുകൾ തുറക്കുകയെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ ചാരുലത വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.