വിദേശ വനിതയെ നഗരത്തിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

ബെംഗളൂരു:  ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള യുവതിയെ ബുധനാഴ്ച ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മാർച്ച് അഞ്ചിന് ബംഗളൂരുവിൽ എത്തിയ സറീൻ (37) നഗരത്തിലെ ശേഷാദ്രിപുരം പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു താമസം.

വൈകിട്ട് നാലരയോടെ ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്ന ജീവനക്കാർ സറീനിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം

യുവതിയെ ശ്വാസം മുട്ടിച്ചതാകാമെന്നും ബെംഗളൂരു സെൻട്രൽ ഡിസിപി ശേഖർ എച്ച്ടി പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിനായി ഫോറൻസിക് സംഘവും പോലീസും ഡോഗ് സ്ക്വാഡും സറീൻ്റെ മുറിയിലെത്തി.

ഹോട്ടൽ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുരൂഹ മരണത്തിന് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും ഹോട്ടൽ രജിസ്റ്ററും പോലീസ് പരിശോധിച്ചു.

സറീൻ വിസയിൽ എത്തിയതാണോ അതോ കൂടുതൽ താമസിച്ചതാണോ എന്ന ചോദ്യത്തിന്, അവളുടെ പാസ്‌പോർട്ടിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് ഡിസിപി ശേഖർ എച്ച്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
[masterslider id="10"]

Related posts

Click Here to Follow Us