നന്ദി ഹിൽസ് നവംബർ അവസാനത്തോടെ തുറക്കും

ബെംഗളൂരു : ചിക്കബല്ലാപ്പൂർ ജില്ലാ ഭരണകൂടം നവംബർ അവസാനത്തോടെ നന്ദി ഹിൽസ് സഞ്ചാരികൾക്കായി തുറന്നേക്കും. കനത്ത മഴയിൽ ഒലിച്ചുപോയ റോഡിന്റെ നിർമാണം പൂർത്തീകരിച്ചു ഇനി ഇരുവശത്തുമുള്ള സേഫ്റ്റി ഗ്രില്ലുകളുടെ പണി മാത്രമാണ് അവശേഷിക്കുന്നത്.

ഓഗസ്റ്റ് 24 ന് കനത്ത മഴയിൽ ബ്രഹ്മഗിരി കുന്നിൽ മണ്ണിടിഞ്ഞ് നന്ദി ഹിൽസിലേക്കുള്ള റോഡ് ഒലിച്ചുപോയിരുന്നു. 80 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ നിർമാണം ഏറ്റെടുത്തത്. റോഡ് നിർമ്മാണം മന്ദഗതിയിലായതിനാൽ, വീണ്ടും തുറക്കുന്നതിനുള്ള തീയതി നവംബർ അവസാനത്തിലേക്ക് ഏകദേശം ഒരു മാസം മാറ്റിവച്ചിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഒക്ടോബർ, നവംബർ മാസങ്ങളിൽ പെയ്ത കനത്ത മഴയാണ് നിർമാണം വൈകാൻ കാരണമെന്ന് മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ജോലികൾ അനുസരിച്ച് ഹിൽ സ്റ്റേഷൻ തുറക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts