ക്ലാസുകൾ പുനരാരംഭിക്കാതെ ചില സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: ദീപാവലിക്ക് ശേഷം തങ്ങളുടെ മക്കളെ സ്കൂളിലേയ്ക് അയക്കാൻ താൽപര്യമില്ലായ്മ കാണിച്ച് ചില മാതാപിതാക്കൾ.

1 മുതൽ 5ആം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് ചില സ്കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ഡിസംബർ വരെ മാറ്റിവെച്ചു.

എന്നാൽ ചില മാതാപിതാക്കൾ ഇ തീരുമാനത്തിന് എതിർപ്പും രേഖപ്പെടുത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്കു അയക്കാൻ തയ്യാറായി നിന്ന സമയത്താണ് സ്കൂളുകൾ മാറ്റിവെക്കുന്നതിനെ സംബന്ധിച്ച് ശനിയാഴ്ച ആശയവിനിമയം ലഭിച്ചത്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

വിദ്യാർത്ഥികളെ ക്യാമ്പസിൽ എത്തിക്കാൻ സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നെങ്കിലും ചില രക്ഷിതാക്കൾ സ്കൂൾ തുറക്കുന്നതിന് കുറച്ചുകൂടി സമയം അഭ്യർത്ഥിച്ചു, അവരുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ടും കൂടാതെ മഴയുള്ള കാലാവസ്ഥ കണക്കിലെടുത്തുമാണ് ഇ തീരുമാനം എന്നാണ് സ്കൂൾ അധികൃതർ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts