ബെംഗളൂരു: 2022-23 അധ്യയന വർഷത്തിൽ മെയ് 16 നു വീണ്ടും സ്കൂൾ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, വേനൽ കനത്തതോടെ സ്കൂൾ തുറക്കുന്ന തിയ്യതി നീട്ടാൻ ഒരുങ്ങുകയായിരിന്നു വിദ്യാഭ്യാസ വകുപ്പ്.
എന്നാൽ രക്ഷിതാക്കളുടെ വിഭാഗം ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളുകൾക്ക് വേനൽ അവധി നൽകുന്ന വിഷയത്തിൽ കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു.
വേനലവധിക്കാലം നീട്ടരുതെന്ന് കെഎഎംഎസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഉയരുന്നത് തുടർന്നാൽ മെയ് 16 ന് നിശ്ചയിച്ചിരുന്ന സ്കൂൾ ആരംഭിക്കുന്ന തീയതി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയായിരുന്നു.കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അവധി മാറ്റിവെക്കുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
ഒരു കാരണവശാലും സ്വകാര്യ സ്കൂളുകൾ നിശ്ചിത തീയതി നീട്ടാൻ പാടില്ല. കുട്ടികളുടെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന് ഊന്നൽ നൽകണമെന്ന് കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു.
2019-20 നടപ്പുവർഷം മുതൽ പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വളരെ കുറവാണ്. ഇത് നമ്മുടെ സംസ്ഥാനത്തെ വിദ്യാർത്ഥികളോട് മാനസികവും ശാരീരികവും വിദ്യാഭ്യാസപരവുമായ അനീതിയാകും. സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇത് മനസ്സിലാക്കി മെയ് 16 ന് സ്കൂൾ തുറന്ന് വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ പ്രതിപാദിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.