റോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ ന​ഗരത്തിലെ പല പ്രധാന റോഡുകളും

ബെം​ഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു.

1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്.

ന​ഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദ​ഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത അറിയിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ന​ഗരത്തിലെ പ്രധാന റോഡുകളിലെ കുഴികൾ ഉടനടി നികത്താൻ നിർദേശം നൽകിയതായും ​ഗൗരവ് ​ഗുപ്ത വ്യക്തമാക്കി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം റോഡ് വെട്ടിപ്പൊളിക്കാവൂ എന്ന് ബെസ്കോമിനും ജല ബോർഡിനും ബിബിഎംപി നിർദേശം നൽകി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts