ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചിത്രീകരിച്ച സംഘം അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിൽ  ഇരിന്നിരുന്ന യുവ ദമ്പതികളുടെ വീഡിയോ എടുക്കാൻ  ശ്രമിച്ച അഞ്ച് പേരെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25 –നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഒരുമിച്ച് കുറച്ച് സമയം പുറത്ത് ചെലവഴിക്കാൻ ആഗ്രഹിച്ച യുവ ദമ്പതികൾ അവരുടെ കാറിൽ ഒരു സ്വകാര്യ സ്ഥലത്ത് ഇരിക്കുമ്പോഴാണ് അഞ്ച്‌ പേരടങ്ങുന്ന സംഘം അവിടെ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ, പ്രതികൾ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ എടുത്തതായി ദമ്പതികളോട്  പറഞ്ഞതായി പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

ആഷിഫ് (29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് (26) എന്നിവരാണ്പ്രതികൾ. എല്ലാവരും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹൊസ്‌കോട്ടയിലുള്ള ഹണ്ടേനഹള്ളി ഗ്രാമത്തിലെ താമസക്കാരാണ്. എല്ലാവരും ഡ്രൈവർമാരാണ്.

അക്രമിസംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts