റോഡരുകിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാറ് പാഞ്ഞുകയറി; ദാരുണാന്ത്യം

:റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം. മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്.

ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്.

  സമ്മാനങ്ങളല്ല, ഇത്തവണ മാതൃദിനത്തിൽ ബെംഗളൂരുവിലെ അമ്മമാർക്ക് ലഭിക്കുന്നത് മറ്റൊന്നാണ്! മാറ്റത്തിന്റെ കാറ്റുമായി ബെംഗളൂരു

കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല.

അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts