കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി ഇന്ന് പ്രഖ്യാപിക്കും. ഓണ്‍ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിന് ‘ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസിനെ ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. 2006 ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസിനെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം കാണാനായി എത്തുന്നത്. അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.…
Read MoreDay: 7 September 2025
ദിവസവും 522 രൂപ വേതനത്തിൽ പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു
ബെംഗളൂരു: രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ജയിൽ നിയമങ്ങൾ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യണം എന്നാണ് റിപ്പോർട്ടുകൾ. കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകുന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധികൃതർ പറഞ്ഞു. തടവുകാർക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യുക, കടമെടുത്ത പുസ്‌തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് അത് ചിത്രീകരിക്കുകയും ചെയ്‌ത കേ സിലാണ് പ്രജ്വൽ…
Read Moreക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ
പട്ന: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ച് അധ്യാപകൻ. ബിഹാർ കിഷൻപൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. ക്ലാസ് സമയത്തായിരുന്നു മസാജ്.’ കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്യുന്നതെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകൻ സുമൻ കുമാറിനോട് വിശദീകരണം തേടി.
Read Moreഅഞ്ച് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
ചെന്നൈ ∙ ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന…
Read Moreകാമുകി നമ്പർ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : കാമുകി മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് ചിക്കബെല്ലാപുര താലൂക്കിലെ പെരേസന്ദ്ര ഗ്രാമത്തിലെ ഒരു സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി മരണക്കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു . വയനാട് സ്വദേശിയായ മുഹമ്മദ് ഷബ്ബീർ (26) ആണ് ആത്മഹത്യ ചെയ്തത്. ചിക്കബെല്ലാപുര താലൂക്കിലെ പെരേസന്ദ്ര ഗ്രാമത്തിലെ ഒരു പ്രശസ്തമായ സ്വകാര്യ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ഷബ്ബീർ എന്നാണ് വിവരം . കോഴ്‌സ് പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുള്ളിൽ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിയെ ഇന്ന് (സെപ്റ്റംബർ 7) രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ…
Read Moreധർമ്മസ്ഥല കേസ് എൻഐഎ അന്വേഷിക്കേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : ധർമ്മസ്ഥലയിൽ നടന്ന ഒന്നിലധികം കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ശവസംസ്കാരങ്ങൾ എന്നിവ സംബന്ധിച്ച ആരോപണങ്ങളിൽ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസ് ഇതിനകം തന്നെ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു, ജൈന സന്യാസിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “ഞങ്ങൾ എസ്‌ഐടി രൂപവത്കരിച്ചു, അവർ പൊലീസാണ്. എൻഐഎയിൽ ആരൊക്കെയുണ്ട്? അവരും പൊലീസാണ്” -സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ധർമ്മസ്ഥലയുമായി…
Read Moreബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ പബ്ബിലും ബാറിലും ഉൾപ്പടെയുള്ള മദ്യവിൽപ്പന നിരോധിച്ചു
ബെംഗളൂരു: ശിവാജിനഗറിലെ സെന്റ് മേരീസ് ബസിലിക്കയിൽ വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ശിവാജിനഗർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ഭാരതിനഗർ പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യവിൽപ്പനയ്ക്ക് താൽക്കാലിക നിരോധനം പ്രഖ്യാപിച്ചു. പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പുറപ്പെടുവിച്ച നിരോധന ഉത്തരവ് തിങ്കളാഴ്ച 08-09-2025 രാവിലെ 6 മുതൽ അർദ്ധരാത്രി വരെ പ്രാബല്യത്തിൽ ഉണ്ടാകും. രണ്ട് ലക്ഷം ഭക്തർ വരെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന രഥഘോഷയാത്രയ്ക്കും വിവിധ പരിപാടികൾക്കും മുന്നോടിയായാണ് തീരുമാനം. സെന്റ് മേരീസ് ബസിലിക്കയിൽ നിന്ന് ആരംഭിച്ച് എംകെ സ്ട്രീറ്റ്, ശിവാജി റോഡ്, ബ്രോഡ്‌വേ റോഡ്…
Read Moreറോഡരുകിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാറ് പാഞ്ഞുകയറി; ദാരുണാന്ത്യം
:റോഡരികിൽ കിടന്ന് ഉറങ്ങിയിരുന്ന രണ്ട് വയസുകാരിക്ക് നേരെ കാര്‍ പാഞ്ഞുകയറി ദാരുണാന്ത്യം. മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്. ചന്ദ്രയുടെ 11 വയസുകാരനായ മൂത്ത സഹോദരന്‍ ഷൈലു വജന്‍ദാറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ ലാല്‍ബഗ്ച രാജാ ഗണപതി മണ്ഡലിന് മുന്നിലാണ് അപകടം നടന്നത്. കാറിന്റെ അതിവേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഇരുവരെയും കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായുള്ള…
Read Moreബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് കണക്കിൽ എടുക്കണം; ജംബൂ സവാരി സമയത്ത് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുക: മുൻ മേയർ സന്ദേശ് സ്വാമി
ബെംഗളൂരു: ദസറ ഹംബൂസവാരി ഘോഷയാത്ര കാണാൻ പൊതുജനങ്ങൾക്ക് ശരിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കണമെന്ന് മുൻ മേയർ സന്ദേശ് സ്വാമി മൈസൂരു ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. “എല്ലാ വർഷവും വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നാല് മുതൽ അഞ്ച് ലക്ഷം വരെ ആളുകൾ ദസറ ജംബോ സവാരി കാണാൻ ഒത്തുകൂടുന്നു. ആളുകൾക്ക് ഇരുന്ന് ജംബൂ സവാരി കാണാൻ ടൗൺ ഹാൾ പരിസരത്ത് മൾട്ടി-ടയർ ഗാലറികൾ ഒരുക്കിയിട്ടുണ്ട്. കൃഷ്ണരാജ (കെആർ) ആശുപത്രി പോലുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശത്തും (രാജ മാർഗ) സമാനമായ ഇരിപ്പിടങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കണം, അതിനാൽ…
Read Moreസംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു
പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്. നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പൊലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്
Read More