പുകയില രഹിത ദിനാചരണം: വാക്കത്തൺ ഇന്ന്; റോഡുകളിൽ നിയന്ത്രണം

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച വാക്കത്തണും കുതിരറാലിയും സംഘടിപ്പിക്കുന്നു.

രാവിലെ ആറുമുതൽ പത്തുവരെയാണ് പരിപാടി. ഫ്രീഡം പാർക്കിൽനിന്ന് ആരംഭിക്കുന്ന വാക്കത്തൺ ടൗൺഹാളിൽ സമാപിക്കും.

ഇതോടനുബന്ധിച്ച് നഗരത്തിൽ ചിലഭാഗങ്ങളിൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ്‌ സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിധിയിലാണ് നിയന്ത്രണം.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

നിയന്ത്രണമുള്ള റോഡുകൾ

ശേഷാദ്രി റോഡ് (ഫ്രീഡം പാർക്കുമുതൽ കെ.ആർ. സർക്കിൾവരെ)

ഡോ. ബി.ആർ. അംബേദ്കർ റോഡ് (കെ.ആർ. സർക്കിൾമുതൽ ബെലെകുന്ദ്രി സർക്കിൾവരെ)

ക്വീൻസ് റോഡ് (ബെലെകുന്ദ്രി സർക്കിൾമുതൽ സി.ടി.ഒ. സർക്കിൾവരെ)

സെൻട്രൽ സ്ട്രീറ്റ് (ബി.ആർ.വി. സർക്കിൾമുതൽ അനിൽ കുംബ്ലെ ജങ്ഷൻവരെ)

എം.ജി. റോഡ് (അനിൽ കുംബ്ലെ ജങ്ഷൻമുതൽ ക്വീൻസ് ജങ്ഷൻവരെ)

കസ്തൂർഭ റോഡ് (ഹഡ്‌സൻ സർക്കിൾമുതൽ ക്വീൻസ് ജങ്ഷൻവരെ)

മല്യ റോഡ് (സിദ്ധലിംഗയ്യ ജങ്ഷൻമുതൽ ആർ.ആർ.എം.ആർ.ജങ്ഷൻവരെ)

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ഹഡ്‌സൻ സർക്കിൾ (ഹഡ്‌സൻ സർക്കിൾമുതൽ എൻ.ആർ. ജങ്ഷൻവരെ)

ടൗൺ ഹാൾ സർക്കിൾ (എൻ.ആർ. റോഡുമുതൽ ടൗൺ ഹാൾ ജങ്ഷൻവരെ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts