യുവതിയെ ചികിത്സക്കിടെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ 

ബെംഗളൂരു: ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതിയെ ആദ്യം ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധി തവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസില്‍ കാസർകോട് സ്വദേശി മംഗ്ളൂറില്‍ അറസ്റ്റില്‍.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ സുജിതിനെയാണ് മംഗ്ളുരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

മാർച്ച്‌ 13ന് ചികിത്സയ്ക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌തിരുന്നു.

മാർച് 16 ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച്‌ ബലാത്സംഗം ചെയ്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കൂടാതെ മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്‌തു.

പിന്നീട് സുജിത്ത് യുവതിയെ നഗ്നചിത്രങ്ങള്‍ കാട്ടി ഏപ്രില്‍ നാലിന് മംഗളൂരുവിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു.

ഏപ്രില്‍ നാല് മുതല്‍ എട്ട് വരെ നഗരത്തിലെ ഹോടെലില്‍ വെച്ച്‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

ഏപ്രില്‍ എട്ടിന് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മെയ് 10 വരെ ഇവിടെ ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ കഴിയുന്നതിനിടെ ഭീഷണിപ്പെടുത്തിയും ഫോട്ടോകള്‍ കാണിച്ചും സുജിത് നിരവധി തവണ ബലാത്സംഗം ചെയ്തു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ഇക്കാര്യം മറ്റാരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

ഐപിസി 376, 506, 149 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് സുജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts