ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം 

ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല.

800 കിലോ വെള്ളിയും 28 കിലോ സ്വർണം അടക്കമുള്ള കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നല്‍കേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.

സ്വര്‍ണം അടക്കമുള്ള സ്വത്തുക്കള്‍ തമിഴ്‌നാട് സർക്കാരിനു വിട്ടു നല്‍കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സ്വര്‍ണം വെള്ളിയും കൂടാതെ വജ്രാഭരണങ്ങള്‍, 750 ചെരുപ്പുകള്‍, 91 വാച്ചുകള്‍ പട്ടു സാരികള്‍, 12 ഫ്രിഡ്ജ്, 44 എസി എന്നിവ പിടിച്ചെടുത്തിരുന്നു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് റജിസ്റ്റർ ചെയ്തത്.

സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം.

ജയലളിതക്ക് 100 കോടി രൂപ പിഴയും 4 വർഷം തടവും ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

വിധി വന്നത് 2014 സെപ്തംബർ 27 ന് ആണ്.

എന്നാല്‍ 2015ല്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
[masterslider id="10"]

Related posts