ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ 

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച്‌ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം.

കാക്കനാട് ജില്ലാ ജയിലിന് മുമ്പിലാണ് സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയത്.

പൂക്കളടക്കം കയ്യിലേന്തിയാണ് പലരും അവിടെ എത്തിയത്.

കൂട്ടത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്.

ഇവരെ കൂടാതെ മെൻസ് അസോസിയേഷന്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ വേണ്ടിയെത്തിയിട്ടുണ്ട്.

കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബോബി പുറത്തിറങ്ങും.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ.

ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകേണ്ടതുണ്ട്.

ഹണി റോസിനെതിരായ ജാമ്യ ഹർജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബോബി ചെമ്മണ്ണൂർ പിൻവലിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട ആറാം നാളാണ് ബോബി പുറത്തിറങ്ങുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചിരുന്നു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഹർജി വായിക്കുമ്പോള്‍ തന്നെ ഹണി റോസിനെതിരായി നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു.

തുടർന്ന് ഈ പരാമർശങ്ങള്‍ എല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബി രാമൻപിള്ള കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts