താളം തെറ്റി സൈക്കിൾ ഷെയറിംങ് പദ്ധതി; മോഷണം വ്യാപകം

ബെം​ഗളുരു; ഒട്ടനവധി പേർക്ക് ആശ്രയമായ സൈക്കിൾ ഷെയറിംങ് പദ്ധതിയുടെ താളം തെറ്റുന്നു. അനവധി സൈക്കിളുകളാണ് മോഷണം പോകുന്നത്.

പെഡൽ, ലുലു, ബൗൺസ് എന്നീ കമ്പനികളുടെയാണ് സൈക്കിളുകൾ നിരത്തിലുള്ളത്. ഡോക്കിംങ് സ്റ്റേഷനുകളിൽ നിന്ന് പോലും ഇവ കാണാതാകുകയാണ്.

ആപ്പ് ഉപയോ​ഗിച്ച് ക്യുആർകോഡ് സംവിധാനം വഴി ലോക്ക് തുറന്ന് ഉപയോ​ഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഉപയോ​ഗം ക്രമീകരിച്ചിരുന്നത്.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ ഈ പദ്ധതിക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. കൃത്യമായ സ്ഥലങ്ങളിലല്ലാതെ ഇവ ഉപേക്ഷിക്കുകയും പാർട്സുകൾ ഇളക്കിയെടുത്ത് കൊണ്ടുപോകുന്നതും പതിവായി തീർന്നു.

ഡോക്കിംങ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചാൽ ഇത്തരം മോഷണം കുറക്കാനാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts